ബഹ്റൈൻ എയർപോർട്ട് സർവീസസ്, സൗദി അറേബ്യയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.സൗദി അറേബ്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ബഹ്റൈൻ എയർപോർട്ട് സർവീസസ് ആണ് പ്രഖ്യാപിച്ചത്.സൗദി അറേബ്യയിലും ഒമാനിലും പ്രാദേശിക വിപണികളിൽ വളർച്ചാ അവസരങ്ങൾ പിന്തുടരാനുള്ള ബിഎഎസിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ വിപുലീകരണം.ബാസ് സൗദിയുടെ പ്രഖ്യാപനം പ്രാദേശിക വികസനത്തിലേക്കുള്ള തങ്ങളുടെ യാത്രയിലെ ഒരു നിർണായക ചുവടുവയ്പ്പാണെന്ന് ബഹ്റൈൻ എയർപോർട്ട് സർവീസസിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ നബീൽ ഖാലിദ് കാനൂ പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സംയോജിത സേവനങ്ങൾ നൽകുന്ന ഒരു വിശ്വസനീയ പ്രാദേശിക ദാതാവ് എന്ന നിലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ ദിശ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്റൈന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഒരു മുൻനിര പ്രാദേശിക വ്യോമയാന സേവന ദാതാവെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുമുള്ള കമ്പനിയുടെ നീക്കത്തെയും പുതിയ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നു.

