ബഹ്‌റൈനിൽ ഞണ്ടുകളെ പിടിക്കുന്നതിനുണ്ടായിരുന്ന രണ്ട് മാസത്തെ നിരോധനം ശനിയാഴ്ച പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. .മാർച്ച് 15 ന് ആരംഭിച്ച് മെയ് 15 വരെ പ്രാബല്യത്തിൽ തുടരുന്ന നിയമത്തിൽ രാജ്യത്ത് ഞണ്ടുകളെ പിടിക്കുന്നതും വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചിരുന്നു. ഞണ്ടുകളുടെ പ്രജനന കാലയളവിൽ അവയ്ക്ക് സംരക്ഷണം നൽകുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് നിരോധനം കൊണ്ട് ലക്ഷ്യമിട്ടത്. ലക്ഷ്യം.അതേസമയം, ഷെറി, സാഫി, അന്ദഖ് മത്സ്യങ്ങളുടെ മത്സ്യബന്ധന നിരോധനം ഈ മാസം അവസാനം വരെ തുടരുമെന്നും കൗൺസിൽ അറിയിച്ചു. .അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായി ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്‌സസിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്.നിരോധന കാലത്തെ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തെ തങ്ങൾ അഭിനന്ദിക്കുന്നു എന്ന് എസ്‌സിഇ അറിയിച്ചു.

