വടകര സഹൃദയ വേദി ആഭിമുഖ്യത്തിൽ ജനുവരി മാസത്തിൽ ആരംഭിച്ച മുപ്പത്തോളം അംഗങ്ങൾ പങ്കെടുത്ത ശ്രീ ലതീഫ് കോലിക്കൽ നയിച്ച ആദ്യ ബാച്ചിന്റെ പ്രസംഗ പരിശീലന ക്ലാസിനു ഗംഭിര പരിസമാപ്തി. വടകര സഹൃദയവേദിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തികൊണ്ട് അവസാനിച്ച പ്രസംഗ കളരി, ഒരു വേറിട്ട അനുഭവമാണെന്ന് ക്യാമ്പിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു. സഭാകമ്പം ഇല്ലാതെ വേദികളിൽ ധൈര്യപൂർവ്വം കടന്നു ചെല്ലാൻ ഉള്ള ഊർജം കിട്ടി എന്നും അവർ അഭിപ്രാപ്പെട്ടു.
പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച പ്രീജ വിജയൻ, ഷബീന സുനിൽ എന്നിവർ രണ്ടാമത്തെ ക്യാമ്പിൽ പങ്കെടുക്കാൻ ഉള്ള അവരുടെ ആഗ്രഹം അറിയിച്ചു. വെള്ളിയാഴ്ച (15-05-26) വൈകുന്നേരം 4 മണിക്ക് സഹൃദയവേദി ഓഫീസ്സിൽ സുനിൽ വില്യപ്പള്ളിയുടെ കോർഡിനേഷനിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ മത്സരാർത്ഥികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രസംഗ മത്സരം നടന്നു, മുന്ന് ഗ്രൂപ്പുകൾ യഥാക്രമം ശശിധരൻ എം, മുഹമ്മദ് അഷ്റഫ് & വിനീഷ് എം പി എന്നിവർ നയിച്ചു.
ഓരോ ഗ്രൂപ്പിലും മാറ്റുരച്ചവർ:
Group A ( ധ്വനി)
1 . ദീപ അജേഷ്
1. നിഷ വിനീഷ്
3 . രാജീവ് വാണിമേൽ
1. ശിവദാസ് എം
5 ബാബു . എം . എം
Group B( താളം)
1 സജീവ് പാക്കയിൽ
2 ബിജു കൃഷ്ണകൃപ
3 ജിഷ ശ്രീജിത്ത്
4 വിജയൻ കാവിൽ
5 അജേഷ് കെ കെ
Group C( കാവേരി )
1 ഷൈനി ശശിധരൻ
2 നിർമല ശിവദാസ്
3 ഷാനിമ സുനിൽ
4 അശോകൻ മേമുണ്ട
5 ശ്രീജിത്ത് മൊകേരി
ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ വിജയികൾ ആയവർ:
1. ശ്രീജിത്ത് മൊകേരി
2. അജേഷ് കെ കെ
3. ദീപ അജേഷ്
മുഹമ്മദ് അഷ്റഫ് ഏറ്റവും നല്ല അവതാരകാനുള്ള അവാർഡ് കരസ്ഥമാക്കി.
സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ്കളും സംഘടനയുടെ ഭാരവാഹികളും, ലത്തീഫ് കോയിക്കൽ, വിധികർത്താകളായ സുമേഷ് അനേരി, അനിത ബാബു, ഷീബ സുനിൽ എന്നിവർ നിർവഹിച്ചു
പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു
എം എം ബാബു നന്ദി പറഞ്ഞു

