ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയ്‌ക്കെതിരെ നടന്ന ഡ്രോൺ ആക്രമണത്തിൽ അപലപിച്ച് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയ്‌ക്കെതിരെ നടന്ന ഡ്രോൺ ആക്രമണത്തിൽ അപലപിച്ച് ബഹ്‌റൈൻ

ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയ്‌ക്കെതിരെ നടന്ന ഡ്രോൺ ആക്രമണത്തിൽ അപലപിച്ച് ബഹ്‌റൈൻ


ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയ്‌ക്കെതിരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈൻ അപലപിച്ചു .സൗദി അറേബ്യയുമായുള്ള ബഹ്‌റൈന്റെ പൂർണ ഐക്യദാർഢ്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ സൗദിയുടെ പരമാധികാരം, സുരക്ഷ, ജനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്ന എന്നും ഈ നിലപാട് ബഹ്റൈനും , സൗദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഡ്രോണുകൾ തടയുന്നതിലും നശിപ്പിക്കുന്നതിലും സൗദി വ്യോമ പ്രതിരോധ സേനയുടെ ജാഗ്രതയെയും വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.

Leave A Comment