ആര്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു; അവർക്കെതിരെയുണ്ടായത് കടുത്ത രോഷം: വി.ശിവൻകുട്ടി

  • Home-FINAL
  • Kerala
  • ആര്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു; അവർക്കെതിരെയുണ്ടായത് കടുത്ത രോഷം: വി.ശിവൻകുട്ടി

ആര്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു; അവർക്കെതിരെയുണ്ടായത് കടുത്ത രോഷം: വി.ശിവൻകുട്ടി


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുൻ മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച്‌ മുൻമന്ത്രി വി.ശിവൻകുട്ടി. ആര്യയുടെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചുവെന്നും പ്രചാരണത്തിനിടെ ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചുവെന്നും ശിവൻകുട്ടി പറഞ്ഞു. മേയർ എന്ന നിലയിൽ ആര്യയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ രോഷമുണ്ടാക്കി. കടുത്ത രോഷമാണ് അവർക്കെതിരെ ഉണ്ടായിരുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു.

പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് ശിവൻകുട്ടി രൂക്ഷവിമർശനം ഉന്നയിച്ചത്. ആര്യയ്ക്കു ചുമതല നൽകിയ വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും 5 വോട്ടിന്റെ ലീഡാണ് ലഭിച്ചതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. തദ്ദേശതിരഞ്ഞെടുപ്പിൽ വൻ പരാജയമുണ്ടായപ്പോൾ ആര്യയെ പിന്തുണച്ച് ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ആര്യയുടേത് മാതൃകാപരമായ പ്രവർത്തമായിരുന്നുവെന്നും തോൽവി ആര്യയുടെ തലയിൽ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് അന്ന് ശിവൻകുട്ടി പ്രതികരിച്ചത്.

Leave A Comment