വി ഡി സതീശന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന യൂ ഡി എഫ് ഗവൺമെന്റിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബഹ്‌റൈനിലെ യൂ ഡി എഫ് പോഷക സംഘടനകൾ ആയ ഒഐസിസി യും കെ എം സി സി യും. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ദേശീയ തലത്തിലും, ജില്ലാ തലത്തിലും, നിയോജകമണ്ഡലം തലത്തിലും കമ്മറ്റികൾ രൂപീകരിച്ചു കൊണ്ടാണ് പ്രവർത്തനനങ്ങൾ ഏകോപിപ്പിച്ചത്. യുദ്ധസമാനമായ സാഹചര്യത്തിൽ നിരവധി നേതാക്കൾക്ക് നാട്ടിൽ എത്തി പ്രവർത്തനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കത്ത സാഹചര്യത്തിൽ, പരമാവധി പ്രവാസി കുടുംബങ്ങളെ നേരിട്ട് ബന്ധപ്പെട്ട് യൂ ഡി എഫ് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചതിന്റെ കൂടി പ്രതിഫലമാണ് കേരളത്തിൽ യൂ ഡി എഫ് ന് തിളക്കമാർന്ന വിജയം സമ്മാനിച്ചത് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും വളരെ പ്രതീക്ഷയോടെ ആണ് വി ഡി സതീശൻ ഗവൺമെന്റ് നെ കാണുന്നത്. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് പ്രവാസലോകത്തെ യൂ ഡി എഫ് സംഘടനകളുടെ വിജയം ആണ്, പ്രഖ്യാപിച്ചപദ്ധതികൾ ഉടനെ ആരംഭിക്കണം എന്നും ബിഎംസിയിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നേതാക്കൾ ആവശ്യപെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച വിജയാഘോഷ സമ്മേളനം കെ എം സി സിയുടെ മുതിർന്ന നേതാവ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. കെ എം സി സി ട്രഷറർ കെ പി മുസ്തഫ സ്വാഗതവും, ഓ ഐ സി സി വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബോബി പാറയിൽ; ബിഎംസി ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത്; കെഎംസിസി ആക്ടിങ് പ്രസിഡൻറ് ശ്രീ റഫീഖ് തോട്ടക്കര; ഒ ഐ സി സി സംഘടന ചുമതല ജനറൽ സെക്രട്ടറി ശ്രീ മനു മാത്യു; കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീ അഷ്റഫ് കാട്ടിൽപീടിക; ഓ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ കെ സി ഷെമീം, ശ്രീ ജേക്കബ് തേക്കുംതോട്;ഒ ഐസിസി വൈസ് പ്രസിഡൻറ് ശ്രീ ചെമ്പൻ ജലാൽ; കെഎംസിസി വൈസ് പ്രസിഡൻറ് ശ്രീ ഷാഫി പാറക്കട്ട; ഓ ഐ സി സി ലേഡീസ് വിങ്ങ് പ്രസിഡൻറ് ശ്രീമതി മിനി മാത്യു; നൗക ബഹറിൻ ജനറൽ സെക്രട്ടറി ശ്രീമതി അശ്വതി ;ജി എസ് എസ് പ്രസിഡൻറ് ശ്രീ സനീഷ്; മാധ്യമപ്രവർത്തകർ ശ്രീ ഇ വി രാജീവ്, ശ്രീ സിറാജ് പള്ളിക്കര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും:-ഒഎസിസി ജനറൽ സെക്രട്ടറി ശ്രീ പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈൻ ടീം യൂ ഡി എഫ് നേതാക്കളായ എന്നിവർ പ്രസംഗിച്ചു.ഒ ഐ സി സി വൈസ് പ്രസിഡൻറ് മാർ:-ഗിരീഷ് കാളിയത്ത്,നസീം കൊല്ലം,സീൻസൺ ചാക്കോ; കെഎംസിസി വൈസ് പ്രസിഡൻറ് മാർ :-എ പി ഫൈസൽ,ഫൈസൽ കണ്ടിത്തായ; ഒഎസിസി സെക്രട്ടറിമാർ:-സൈഫിൽ മീരാൻ,രഞ്ജൻ കച്ചേരി,രജിത്ത് മുട്ടപ്പാറ,നെൽസൺ വർഗീസ് ,ജോണി താമരശ്ശേരി,സിബി തോമസ് ,സാമുവൽ മാത്യു; കെഎംസിസി സെക്രട്ടറി:-ഷഹീർ കാട്ടാൻപള്ളി; ഓ ഐ സി സി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ:- കെ പി കുഞ്ഞഹമ്മദ്,ജമാൽ കുറ്റിക്കാട്ടിൽ,മനോജ് ചെന്നപ്പട്ട; ജില്ലാ പ്രസിഡന്റുമാർ:- സന്തോഷ് നായർ,വില്യം ജോൺ,അലക്സ് മഠത്തിൽ,സന്തോഷ് ബാബു,സിജു പുന്നവേലി,ജലീൽ മുല്ലപ്പള്ളി,പിടി ജോസഫ്,സൽമാൻ ഫാരിസ്,ശ്രീജിത്ത് പനായി,നിഖിൽ രമേശ്, സുരേഷ് പുണ്ടൂർ; ജില്ലാ ജനറൽ സെക്രട്ടറിമാർ:-നാസർ തൊടിയൂർ,ശോഭാ സജി,ലൈജു തോമസ്,ബൈജു മത്തായി, ജോയ് എംഡി വിൻസൺ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

