പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ; അ​ടി​യ​ന്ത​ര​റി​പ്പോ​ർ​ട്ട് തേ​ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി

  • Home-FINAL
  • Kerala
  • പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ; അ​ടി​യ​ന്ത​ര​റി​പ്പോ​ർ​ട്ട് തേ​ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ; അ​ടി​യ​ന്ത​ര​റി​പ്പോ​ർ​ട്ട് തേ​ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് കൂ​ട്ട പ​രോ​ൾ അ​നു​വ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യോ​ടാ​ണ് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെട്ടത്‌. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ജ​യി​ൽ വ​കു​പ്പ് ഈ ​പ​രോ​ൾ ന​ട​പ​ടി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത് ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ. ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഒ​ന്നാം​പ്ര​തി പീ​താം​ബ​ര​ൻ, നാ​ലാം പ്ര​തി അ​നി​ൽ, അ​ഞ്ചാം പ്ര​തി ഗി​ജി​ൻ, ഏ​ഴാം പ്ര​തി അ​ശ്വി​ൻ, പ​തി​ന​ഞ്ചാം പ്ര​തി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം വീ​ടു​ക​ളി​ലെ​ത്തി​യി​രു​ന്നു.

Leave A Comment