ബഹ്‌റൈൻ നാടോടി പൈതൃകാഘോഷത്തിന്റെ ഭാഗമായി “ഹേയ ബേയ” പരിപാടി മെയ് 25 തിങ്കളാഴ്ച വൈകുന്നേരം 4. 30ന് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് . പരമ്പരാഗത സംഗീതം, നാടോടി കഥപറച്ചിൽ, പരിസ്ഥിതി പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ , അറഫ ദിനവുമായും ഈദ് അൽ അദ്ഹയുമായും ബന്ധപ്പെട്ട പ്രതിഫലനങ്ങൾ എന്നിവ സംയോജിപ്പിച്ച് കുടുംബ സൗഹൃദ അന്തരീക്ഷത്തിൽ ബഹ്‌റൈൻ്റെ സാംസ്കാരിക പൈതൃക പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതുമായ സംവേദനാത്മക പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് ഒരുക്കുന്നതാണ്.പരിപാടിയിൽ കഥാകൃത്ത് ബാബ യാസീൻ അവതരിപ്പിക്കുന്ന സാംസ്കാരിക കഥപറച്ചിൽ വിഭാഗവും ഉൾപ്പെടും. നാടോടി സ്വത്വവുമായും കടലുമായും പ്രാദേശിക പരിസ്ഥിതിയുമായുള്ള ചരിത്രപരമായ ബന്ധവുമായും ബന്ധപ്പെട്ട പ്രതീകാത്മക കഥകൾ അദ്ദേഹം പങ്കുവെക്കും.മുഹറഖിലെ ഖൽഅത്ത് ബു മാഹിറിന്റെ കടൽത്തീരത്താണ് പരിപാടി.ബഹ്‌റൈന്റെ പൈതൃക തനിമ പ്രതിഫലിപ്പിക്കുന്ന മാനുഷികവും സൗന്ദര്യാത്മകവുമായ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നതിനൊപ്പം, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ,നാടോടി ആചാരങ്ങളുമായും പാരമ്പര്യങ്ങളുമായും യുവതലമുറയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടി ഒരുക്കുന്നത്.

