ലാല്‍കെയേഴ്സിന്‍റെ ദ്യശ്യം 3 ഷോയും മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷവും തിയേറ്ററുകളെ ഇളക്കിമറിച്ചു

  • Home-FINAL
  • Business & Strategy
  • ലാല്‍കെയേഴ്സിന്‍റെ ദ്യശ്യം 3 ഷോയും മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷവും തിയേറ്ററുകളെ ഇളക്കിമറിച്ചു

ലാല്‍കെയേഴ്സിന്‍റെ ദ്യശ്യം 3 ഷോയും മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷവും തിയേറ്ററുകളെ ഇളക്കിമറിച്ചു


ബഹ്റൈന്‍ ലാല്‍കെയേഴ്സ് മലയാള സിനിമാപ്രേമികളുടെ ആവേശമായി മാറിയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദ്യശ്യം 3 സിനിമയുടെ ഫാൻ ഷോയും ആഘോഷ പരിപാടികളും ദാനാ മാളിലെ എപിക്സ് സിനിമാസില്‍ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിരവധി ആരാധകരും സിനിമാസ്വാദകരും പങ്കെടുത്തു.ആഘോഷ പരിപാടികള്‍ക്ക് ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ മോഹന്‍ലാലിന്‍റെ ജന്‍മ ദിനാശംസകള്‍ അര്‍പ്പിച്ചു,, എപിക്സ് സാരഥി മനോജ് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഷൈജു സ്വാഗതവും, ട്രഷറര്‍ അരുണ്‍ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു.

കേക്ക് മുറിക്കൽ, ബഹ്റൈന്‍ കലാക്ഷേത്ര ദൃശ്യോത്സവം എന്ന പേരിലും അസ്ത്ര ഡാന്‍സ് ടീമംഗങ്ങള്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ പട്ടുകളടങ്ങിയ ഫ്ളാഷ് മോബ് ഡാന്‍സുകളുമടക്കം വിവിധ കലാപരിപാടികൾ അരങ്ങേറി. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍ നേർന്ന് നിരവധി ആരാധകർ ആവേശപൂർവ്വം പരിപാടികളില്‍ പങ്കാളികളായി.ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെ വലിയ പിന്തുണയോടെയാണ് ചടങ്ങുകൾ വിജയകരമായി നടത്താനായതെന്ന് സംഘാടകര്‍ അറിയിച്ചു.

സിനിമയുടെ റിലീസിനെ വരവേൽക്കുന്ന ഘട്ടത്തില്‍ രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ജന്‍മദിന പരിപാടികളുടെ ഭാഗമായി നടത്താന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചതായും സംഘാടകര്‍ അറിയിച്ചു.അരുണ്‍തൈകാട്ടില്‍, കിരീടം ഉണ്ണി, ഗോപേഷ് അടൂര്‍, ജെയ്സണ്‍, നന്ദന്‍, വിപിന്‍ രവീന്ദ്രന്‍, അഖില്‍, ഷാന്‍, ബിപിന്‍ തോമസ്, നിധിന്‍ തോമസ്, വൈശാഖ്, പ്രവീണ്‍, ഭവിത് , അജിഷ് മാത്യു, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Comment