ഇന്ത്യൻ ക്ലബിൽ നടന്ന ഗൈഡ്ടെക് ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻറ് 2026 വിജയകരമായി സമാപിച്ചു.പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് എന്നിവയുൾപ്പെടെ 15 ഇനങ്ങളാണ് ഒരാഴ്ച നീണ്ടുനിന്ന ടൂർണമെന്റിൽ ഉണ്ടായിരുന്നത്.ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 300 ഓളം മുൻനിര കളിക്കാർ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു,ടൂർണമെന്റ് ഡയറക്ടർ അനിൽ കോളിയാടന്റെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് ഏകോപിപ്പിച്ചത്.ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടക സംഘത്തിന്റെയും സാന്നിധ്യത്തിലായിരുന്നു സമ്മാന വിതരണ ചടങ്ങ്. ക്ലബ്ബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. സ്വാഗത ആശംസിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ചു.ഓരോ വിഭാഗത്തിലെയും വിജയികൾക്കും റണ്ണേഴ്സ് അപ്പുകൾക്കും ട്രോഫികളും ചടങ്ങിൽ സമ്മാനിച്ചു. ചടങ്ങിൽ ക്ലബ്ബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി രേഖപ്പെടുത്തി.ഈ ടൂർണമെന്റിന്റെ വൻ വിജയത്തിന് സംഭാവന നൽകിയ എല്ലാ കളിക്കാർക്കും, സ്പോൺസർമാർക്കും, സംഘാടക ടീമിനും, പിന്തുണക്കാർക്കും ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

