സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി വിശ്വാസികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃതം നൽകിയ ഈദ് ഗാഹ് അൽജാബിരിയ ടെക്നികൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഹംസ മേപ്പാടി ഈദ് നമസ്കാരത്തിന് നേതൃതം നൽകി. അറിവിലുടെയും അവബോധത്തിലുടെയും ദൃഡതയില്‍ എത്തിയ ആദര്‍ശവും വിശ്വാസവുമാണ് ഇബ്റാഹീമി മില്ലത്തിനെ അനുധാവനം ചെയ്യുന്നതിലൂടെ കരഗതമാക്കുന്നതെന്നും മനുഷ്യന്‍റെ സിദ്ധിയും പ്രതിഭയും ആവിഷ്കരിക്കാനുള്ള മാതൃക അവിടുത്തെ ജീവിതത്തില്‍ ഏറെയുണ്ടെന്നും ഇത്തരം കഴിവുകളെ ചാറ്റ്ബോട്ടുകള്‍ കൊണ്ട് പുനസ്ഥാപിച്ച് മനുഷ്യന് സൃഷ്ടാവ് നല്‍കിയ ആദരവ് വൃഥാവില്‍ ആക്കരുതെന്നും അദ്ഹം ഉണര്‍ത്തി. ബഹ്റൈനിലെ മലയാളി വിശ്വാസികളാൽ സമ്പന്നമായ ഈദ് ഗാഹ് കുടുംബക്കാരും സുഹൃത്തുക്കളും ഒന്നിച്ചു ചേരാനുള്ള സംഘമ വേദിയായി മാറി. ഇന്ത്യൻ ഇസ്ലാഹി പ്രവർത്തകരുടെ നിസ്സീമമായ പ്രവർത്തനം കൊണ്ടാണ് ഇത്തരമൊരു ഈദ് ഗാഹ് സംഘടിപ്പിക്കാൻ സാധിച്ചതെന്ന് ഈദ് ഗാഹ് കോഓർഡിനേറ്റർ സിറാജ് മേപ്പയൂർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സഫീർ കെ കെ, വൈസ് പ്രസിഡന്റ് നൂറുദ്ദീൻ ഷാഫി ഈദ് ഗാഹ് കോഓർഡിനേറ്റർ സിറാജ് മേപ്പയൂർ സെക്രട്ടറി എന്നിവരുടെ നേതൃതത്തിൽ ആരംഭിച്ച ഈദ് ഗാഹിന്റെ പ്രവർത്തനത്തിൽ വളണ്ടിയേഴ്സ് വിംഗ് ലീഡർ അഷറഫ് ,സമീർ എന്നിവരുടെ മേൽനോട്ടത്തിൽ അസീസ്, ഹമീദ്, ഷമീം,നൗഷാദ്, ഫൈസൽ, മുബ്നിസ്,ഹമീദ് വയനാട് ,നാസർ,ഷമീം ,അയാൻ ,റഫാൻ ,ഹാറൂൺ,അമൻ ബഷീർ,ആദം ആഷിക്, എന്നിവരുടെ പ്രവർത്തനത്താൽ ഈദ് ഗാഹ് നഗരം സജീവമായി. മീഡിയ കൺവീനേഴ്സ ആഷിക് എൻ പി, ബഷീർ മാത്തോട്ടം ഈദ് ഗാഹിലെ ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയക്ക് കൈമാറി. ബഹ്റൈനിലെ മലയാളി മനസ്സുകളിലേക്ക് ഈദ് ഗാഹിലേക്കുള്ള ക്ഷണനത്തിനു ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി ജൻസീറിന്റെ നേതൃത്തത്തിൽ ഫാസിൽ, അസർ, സാബിർ,മുംന്നാസ്,ബഷീർ എറണാകുളം ,ഷഫീക് എന്നിവർ സന്ദേശങ്ങൾ കൈമാറി. ഈദ് ഗാഹിന്റെ സുഗമമായ പ്രവർത്തനത്തിന് ലേഡീസ് വിംഗ് പ്രവർത്തകരായ സലീന,ഫെബിൻ, ഇസ്മത്ത് ജൻസീർ, നാജിയ നൂറുദ്ദീൻ, ഹസീന സിറാജ്, ലുബൈബ ആഷിക്, നഹീമ സാബിർ,അഷിക ഫൈസൽ ,ഷിബില നാസർ,ജഹാൻ,ലിബ ,സിബ മെഹ്‌വിൻ എന്നിവരുടെ പ്രവർത്തങ്ങളും നിസ്സീമമായി.

