ബഹ്‌റൈനിൽ ചൂട് ശക്തമാകുന്നു; വിവിധ മേഖലകളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ചൂട് ശക്തമാകുന്നു; വിവിധ മേഖലകളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില

ബഹ്‌റൈനിൽ ചൂട് ശക്തമാകുന്നു; വിവിധ മേഖലകളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില


ബഹ്‌റൈനിൽ ചൂട് ശക്തമാകുന്നു.വിവിധ മേഖലകളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ . ഈ ആഴ്ച രാജ്യത്ത് ഏറ്റവും കൂടിയ താപനിലയായ 45 ഡിഗ്രിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച രാവിലെ 45 ഡിഗ്രി സെൽഷ്യസ് ഏറ്റവും കൂടിയ താപനിലയായും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റ് പറയുന്നു.ഈയാഴ്ച മുഴുവനും പൊടിപടലവും കാറ്റും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.ഉള്‍പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലുമായിരിക്കും ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക.ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും നാവികരും ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Leave A Comment