കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ ചേലാക്കം 2026′ കുടുംബസംഗമം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ ചേലാക്കം 2026′ കുടുംബസംഗമം സംഘടിപ്പിച്ചു

കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ ചേലാക്കം 2026′ കുടുംബസംഗമം സംഘടിപ്പിച്ചു


കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘പെരുന്നാൾ ചേലാക്കം 2026′ കുടുംബസംഗമം പ്രവാസി മലയാളി കുടുംബങ്ങൾക്ക് വേറിട്ടൊരു പെരുന്നാൾ അനുഭവമായി മാറി. വെള്ളിയാഴ്ച മനാമയിലെ സോവൈഫിയ ഗാർഡനിൽ വെച്ച് വളരെ വിപുലമായ പരിപാടികളോടെയാണ് സംഗമം അരങ്ങേറിയത്. ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ട്ല സ്വാഗതം അർപ്പിച്ച പരിപാടിയിൽ ആക്ടിങ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽ പീടിക, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, ഫൈസൽ കണ്ടീതാഴ, സ്റ്റേറ്റ് വനിതാ വിംഗ് പ്രസിഡന്റ്‌ മാഹിറ, ജനറൽ സെക്രട്ടറി അഫ്ര, ജില്ലാ ഭാരവാഹികളായ സത്താർ ഉപ്പള, മുസ്തഫ സുങ്കതകട്ട, ഖാദർ പൊവ്വൽ, ഇബ്രാഹിം ചാല, ഖലീൽ ചെമ്നാട്, ഇസ്ഹാഖ് പുളിക്കൂർ, ഫാഹിസ് തളങ്കര, വനിതാ വിങ് പ്രസിഡന്റ്‌ ഹനീസ ഹംസ, ജനറൽ സെക്രട്ടറി ഫർഹാന റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. അച്ചു പൊവ്വൽ നന്ദി രേഖപ്പെടുത്തി. പ്രവാസലോകത്ത് കാസർകോടിന്റെ തനിമയും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു പരിപാടി.ആഘോഷപ്പൊലിമയോടെ തുടക്കം.പെരുന്നാളിന്റെയും പ്രവാസി കൂട്ടായ്മയുടെയും സന്ദേശം പങ്കുവെച്ചുകൊണ്ട് വൈകുന്നേരം ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കാസർകോട് ജില്ലക്കാരായ നൂറുകണക്കിന് കുടുംബങ്ങളും പങ്കെടുത്തു. കൺവെൻഷൻ നഗരിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അലങ്കരിച്ച സോവൈഫിയ ഗാർഡനിൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.പ്രവാസി കുടുംബങ്ങളിലെ കലാപ്രതിഭകൾ അണിനിരന്ന ഒപ്പന, മാപ്പിളപ്പാട്ടുകൾ, മറ്റ് കലോത്സവങ്ങൾ എന്നിവ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. നാട്ടിലെ പെരുന്നാൾ സ്മരണകൾ പുതുക്കാനും പരസ്പരം സൗഹൃദം പങ്കുവെക്കാനും ഈ ഒത്തുചേരൽ ബഹ്‌റൈനിലെ കാസർകോട്ടുക്കാർക്ക് വലിയൊരു വേദിയൊരുക്കി.പ്രമുഖ ആരോഗ്യസംരക്ഷണ ശൃംഖലയായ കിംസ് ഹെൽത്ത് (KIMSHEALTH), പ്രമുഖ ബ്രാൻഡായ അൽമറായി (Almarai) എന്നിവരായിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർമാർ. കിംസ് ഹെൽത്ത് പ്രതിനിധികളും കെ.എം.സി.സി. നേതാക്കളും പരിപാടിയിൽ സംബന്ധിക്കുകയും ആശംസകൾ നേരുകയും ചെയ്തു.പെരുന്നാൾ ചേലാക്കം 2026’ വൻ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി കുടുംബങ്ങൾക്കും, പരിപാടിയുടെ വിജയത്തിനായി രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ച ലേഡീസ് വിങ് പ്രവർത്തകർക്കും ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കും ഒപ്പം അകമഴിഞ്ഞ പിന്തുണ നൽകിയ സ്പോൺസർമാർക്കും കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

Leave A Comment