ബി.കെ.എസ് – ദേവ്ജി ജി.സി.സി കലോത്സവം 2026: സമാപന സമ്മേളനവും സമ്മാനദാനവും ജൂൺ 5-ന്

  • Home-FINAL
  • Business & Strategy
  • ബി.കെ.എസ് – ദേവ്ജി ജി.സി.സി കലോത്സവം 2026: സമാപന സമ്മേളനവും സമ്മാനദാനവും ജൂൺ 5-ന്

ബി.കെ.എസ് – ദേവ്ജി ജി.സി.സി കലോത്സവം 2026: സമാപന സമ്മേളനവും സമ്മാനദാനവും ജൂൺ 5-ന്


ബഹ്‌റൈൻ കേരളീയ സമാജം കഴിഞ്ഞ രണ്ട് മാസമായി പ്രവാസി മലയാളി സമൂഹത്തിന് ഉത്സവപ്രതീതി സമ്മാനിച്ച ‘ദേവ്ജി – ബി.കെ.എസ് ജി.സി.സി കലോത്സവം 2026’-ന്റെ മഹാസംഗമത്തിന് (Grand Finale) ജൂൺ 5 വെള്ളിയാഴ്ച സമാപനമാകും. 5 ന് വൈകുന്നേരം 6:00 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും .

ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി വിശിഷ്ടാതിഥിയായിരിക്കും . ജൂൺ 3 ബുധനാഴ്ച സമാജത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിരറിയിച്ചു.

കേരള സംസ്ഥാന സ്കൂൾ കലോത്സവ മാനുവൽ പൂർണ്ണമായും പിന്തുടർന്നാണ് ഇത്തവണയും മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ, പ്രത്യേകിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംഗീതം, നൃത്തം, മറ്റ് അവതരണ കലകൾ എന്നിവയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും ഈ കലോത്സവത്തിലൂടെ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും പ്രവാസി ലോകത്തെ ഏറ്റവും വലിയതും സമഗ്രവുമായ കലാമേളകളിലൊന്നായി സമാജം കലോത്സവം മാറിയെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.ജൂൺ 5-ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വിതരണം ചെയ്യും. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന പ്രതിഭകൾക്ക് നൽകുന്ന കലാപ്രതിഭ, കലാതിലകം, ബാലതിലകം, എന്നീ അഭിമാനകരമായ ടൈറ്റിലുകൾ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ച് ആദരിക്കും.കൂടാതെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന ഗ്രൂപ്പുകൾക്കുള്ള ‘ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്’ ട്രോഫികളും വിതരണം ചെയ്യുന്നതാണ്. ഇതിനൊപ്പം സാഹിത്യ രത്ന, കലാ രത്ന, നാട്യ രത്ന, സംഗീത രത്ന, പ്രത്യേക ജിസിസി സീനിയർ ചാമ്പ്യൻഷിപ്പ് പുരസ്‌കാരം എന്നീ പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും.

കലോത്സവത്തിന്റെ വൻ വിജയത്തിനായി ജനറൽ കൺവീനർ രേണു ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ സുമി ജിജോ എന്നിവരുടെ നേതൃത്വത്തിൽ അഹോരാത്രം പ്രവർത്തിച്ച 150 ഓളം വരുന്ന കമ്മിറ്റി അംഗങ്ങളെ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. കലോത്സവത്തിന്റെ സമാപന ചടങ്ങുകളിലേക്ക് എല്ലാ പ്രവാസികളെയും കലാസ്വാദകരെയും ഭാരവാഹികൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

Winners

  1. Kalathilakam Gayathri Sudheer
  2. Kalaprathibha Samvruth Satheesh
  3. Bala Thilakam Nehal Nibin
  4. Group -1 Champion Ayda Shanil
  5. Group -3 Champion Aradhya Jijesh
  6. Group -4 Champion Punya Shaji
  7. Group -5 Champion Shauryaa Sreejit
  8. Natya Ratna Nakshathra Raj
  9. Sangeetha Ratna Aiden Shibu John
  10. Sahithya Ratna Priyamvada N S
  11. Kala Ratna Oindrila Dey
  12. Group-2 Special Champion Nihara Milan
  13. Group -3 Special Champion Advik Krishna
  14. Group -5 Special Champion Vaiga Prasanth
  15. Special GCC Senior Championship Iris Elma Liju

Leave A Comment