ബഹ്‌റൈൻ നവകേരള മേഖലാ സമ്മേളനം സംഘടിപ്പിച്ചു.സമ്മേളനം കേന്ദ്ര പ്രസിഡന്റ് എൻ. കെ. ജയൻ ഉൽഘാടനം ചെയ്തു. അഷ്‌റഫ് കുരുത്തോലയിൽ അധ്യക്ഷനായ സമ്മേളനത്തിൽ, നവകേരള മനാമ പ്രസിഡന്റ് ആർ. ഐ. മനോജ് കൃഷ്ണൻ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് ആർ. ഐ. മനോജ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സുനിൽദാസ് മുൻ കോഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, നവകേരള മുൻ കേന്ദ്ര സെക്രട്ടറി റെയ്സൺ വർഗീസ് ഹൂറ-മുഹറക് മേഖലാ പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികളായി അനു യൂസഫ്. എ (പ്രസിഡന്റ്),മനോജ്‌കൃഷ്ണൻ (സെക്രട്ടറി), ടി.അശോകൻ (ട്രഷറർ),ടി.നിശാന്ത് തറമ്മേൽ (വൈസ് പ്രസിഡന്റ്),കെ.കെ വിനോദൻ, സഫ്‌വാൻ എം (ജോയിന്റ് സെക്രട്ടറിമാർ )അഷ്‌റഫ് കുരുത്തോലയിൽ (രക്ഷാധികാരി )എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
