ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ്: എയർ ഡിഫൻസ് സിസ്റ്റംസ് മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ്: എയർ ഡിഫൻസ് സിസ്റ്റംസ് മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചു

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ്: എയർ ഡിഫൻസ് സിസ്റ്റംസ് മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചു


ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചയുണ്ടായ ഉണ്ടായ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ ഇറാൻ ശത്രുതാപരമായ സമീപനം തുടരുകയാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് പ്രസ്താവിച്ചു. ഇന്ന് മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും തടഞ്ഞു നിർത്തുന്നതിൽ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയിച്ചതായി ജനറൽ കമാൻഡ് സ്ഥിരീകരിച്ചു.രാജ്യത്തെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ എല്ലാ ആയുധങ്ങളും യൂണിറ്റുകളും ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രതിരോധ തയ്യാറെടുപ്പിലുമാണെന്നും ജനറൽ കമാൻഡ് അറിയിച്ചു.പൊതുജനങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും മനഃപൂർവ്വം ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി.രാജ്യത്തിന്റെ പ്രതിരോധത്തിൽ തങ്ങളുടെ ദേശീയ കടമ നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച ധീരരമായ പോരാട്ട സന്നദ്ധതയിലും ഉയർന്ന ജാഗ്രതയിലും ജനറൽ കമാൻഡ് അഭിമാനം രേഖപ്പെടുത്തി.

Leave A Comment