സിനിമാക്കഥയെ വെല്ലുന്ന മോഷണം: പാലക്കാട്ട് ജീവനക്കാർ നോക്കിനിൽക്കേ കെ.എസ്.ആർ.ടി.സി ബസ് കടത്തിക്കൊണ്ടുപോയി

  • Home-FINAL
  • Business & Strategy
  • സിനിമാക്കഥയെ വെല്ലുന്ന മോഷണം: പാലക്കാട്ട് ജീവനക്കാർ നോക്കിനിൽക്കേ കെ.എസ്.ആർ.ടി.സി ബസ് കടത്തിക്കൊണ്ടുപോയി

സിനിമാക്കഥയെ വെല്ലുന്ന മോഷണം: പാലക്കാട്ട് ജീവനക്കാർ നോക്കിനിൽക്കേ കെ.എസ്.ആർ.ടി.സി ബസ് കടത്തിക്കൊണ്ടുപോയി


പാലക്കാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ച് പാലക്കാട് നഗരത്തിൽ സിനിമാ സ്റ്റൈൽ ബസ് മോഷണം. സർവീസ് കഴിഞ്ഞ് റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതൻ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടിച്ചുപോയത്. പാലക്കാട്-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ആർ.എൻ.ഇ. 857’ നമ്പർ ടൗൺ ടു ടൗൺ ബസാണ് കാണാതായത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ നോക്കിനിൽക്കേ അതിവേഗത്തിൽ പാഞ്ഞുപോയ ബസ്, നഗരത്തിൽ വൻ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. അശ്രദ്ധമായി ഓടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ബിരിയാണിക്കടയിലും മതിലിലും ഉൾപ്പെടെ പലയിടത്തും ഇടിച്ചു തകർത്തു. ഒടുവിൽ ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലുള്ള മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർച്ചയായ ഇടികളെ തുടർന്ന് ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസ് തട്ടിക്കൊണ്ടുപോയ ‘വെള്ള ഷർട്ട്‌കാരൻ’ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പിടികൂടാനായി പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് ടൗൺ സൗത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നടുറോഡിൽ ജീവനക്കാർ നോക്കിനിൽക്കേ കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിക്കപ്പെട്ട സംഭവം കെ.എസ്.ആർ.ടി.സി വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Leave A Comment