ആശൂറാ ഒരുക്കങ്ങള്‍ വിലയിരുത്തി ബഹ്റൈൻ ആഭ്യന്തരമന്ത്രി; മതാചാരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

  • Home-FINAL
  • Business & Strategy
  • ആശൂറാ ഒരുക്കങ്ങള്‍ വിലയിരുത്തി ബഹ്റൈൻ ആഭ്യന്തരമന്ത്രി; മതാചാരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

ആശൂറാ ഒരുക്കങ്ങള്‍ വിലയിരുത്തി ബഹ്റൈൻ ആഭ്യന്തരമന്ത്രി; മതാചാരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്


ആശൂറാ ചടങ്ങുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറല്‍ ശൈഖ് റഷീദ് ബിൻ അബ്ദുല്ലാഹ് അല്‍ ഖലീഫ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കമ്യൂണിറ്റി സെന്റർ ഭാരവാഹികളുമായി വാർഷിക യോഗം നടത്തി.പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ നീതി, ഇസ്ലാമികകാര്യ-വഖഫ് മന്ത്രി, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഗവർണർമാർ, ഇസ്ലാമിക വഖഫ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.
ബഹ്റൈന്റെ ദേശീയ ഐക്യവും സാമൂഹിക സമാധാനവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തരമന്ത്രി ലോകത്തിൽ വ്യക്തമാക്കി. നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ആശൂറാ ചടങ്ങുകള്‍ സമാധാനപരമായും നിയമാനുസൃതമായും നടത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

മതപരമായ ചടങ്ങുകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ പൊതുശാന്തി തകർക്കാനോ ശ്രമിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനാചാരങ്ങളും സംരക്ഷിക്കപ്പെടുമെന്നും, എന്നാല്‍ നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ചർച്ചയായി.യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം നിർദ്ദേശിച്ചു

Leave A Comment