പിണറായിയും ഗോ​വി​ന്ദ​നും മാ​റി​ല്ല: കീ​ഴ്ഘ​ട​ക​ങ്ങ​ളെ തള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്രട്ടേറിയ​റ്റ് യോഗം

  • Home-FINAL
  • Business & Strategy
  • പിണറായിയും ഗോ​വി​ന്ദ​നും മാ​റി​ല്ല: കീ​ഴ്ഘ​ട​ക​ങ്ങ​ളെ തള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്രട്ടേറിയ​റ്റ് യോഗം

പിണറായിയും ഗോ​വി​ന്ദ​നും മാ​റി​ല്ല: കീ​ഴ്ഘ​ട​ക​ങ്ങ​ളെ തള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്രട്ടേറിയ​റ്റ് യോഗം


തി​രു​വ​ന​ന്ത​പു​രം: തി​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൻറെ പേ​രി​ൽ സി​പി​എം പാ​ർ​ട്ടി നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ വി​മ​ർ​ശ​നം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ്. നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ഒ​ഴി​വാ​ക്കി​യാ​യിരുന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്‌ ച​ർ​ച്ച. എം.​വി. ഗോ​വി​ന്ദ​ൻ, പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​​ർ​ക്കെ​തി​രേ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തി​യ​ത്. നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും പ​ദ​വി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു അ​ണി​ക​ളു​ടെ വി​മ​ർ​ശ​നം. പാ​റ​ശാ​ല ഏ​രിയാ ക​മ്മി​റ്റി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​വും എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

കൂ​ടാ​തെ ഗോ​വി​ന്ദ​ൻറെ ശൈ​ലി​ക്കെ​തി​രേ കൂ​ടു​ത​ൽ കീ​ഴ്ഘ​ട​ക​ങ്ങ​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ഗോ​വി​ന്ദ​നെ​തി​രെ​യും ഉ​യ​ർ​ന്ന നേ​തൃ​മാ​റ്റ ആ​വ​ശ്യം പൂ​ർ​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

Leave A Comment