ബ്രെയിൻ വേവ് ബഹ്‌റൈൻ സെന്റർ ഫോർ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി

  • Home-FINAL
  • Business & Strategy
  • ബ്രെയിൻ വേവ് ബഹ്‌റൈൻ സെന്റർ ഫോർ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി

ബ്രെയിൻ വേവ് ബഹ്‌റൈൻ സെന്റർ ഫോർ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി


വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോന ബ്രെയിൻ വേവ് ബഹ്‌റൈൻ സെൻ്റർ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക പരിശീലനത്തിലും വിദ്യാഭ്യാസ കൺസൾട്ടിംഗിലും വൈജ്ഞാനിക, അക്കാദമിക്, പഠന കഴിവുകൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുക എന്നതാണ് സെൻററിലൂടെ ലക്ഷ്യമിടുന്ത്.ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ രീതികളും സംയോജിപ്പിക്കുന്ന സ്ഥാപനത്തിൻറെ നൂതന സമീപനത്തെ മന്ത്രി ഫഖ്‌റോ പ്രശംസിച്ചു. ബഹ്‌റൈനിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, നിക്ഷേപം എന്നിവയെ പിന്തുണയ്ക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി.ബഹ്‌റൈനിൽ പ്രത്യേക വൈജ്ഞാനിക വികസന സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ഈ കേന്ദ്രം സ്ഥാപിച്ചതെന്ന് ബ്രെയിൻ വേവ് ബഹ്‌റൈന്റെ സ്ഥാപക ഫൗസിയ കിവാൻ അറിയിച്ചു.

Leave A Comment