ബഹ്റൈനിലുള്ള വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ,കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവ നൽകുന്ന ലോയൽറ്റി, സപ്പോർട്ട് രേഖകൾ സ്വീകരിക്കുന്നതിനുള്ള കാലയളവ് ജൂലൈ 1 ബുധനാഴ്ച വരെ നീട്ടിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.ബഹ്റൈൻ രാജ്യത്തോടും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തോടുമുള്ള പൗരന്മാരുടെയും താമസക്കാരുടെയും വിശ്വസ്തതയും ആത്മാർത്ഥതയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്കും ഇറാൻ നടത്തിയ ആക്രമണത്തെ നേരിടുന്നതിൽ രാജ്യം സ്വീകരിച്ച എല്ലാ നടപടികൾക്കും അവർ നൽകുന്ന പിന്തുണയും ഈ രേഖകൾ പ്രതിഫലിപ്പിക്കുന്നു.ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ജൂലൈ 1 വരെ മന്ത്രാലയ ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റിൽ രേഖകൾ സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു
