ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ കുടുംബ സംഗമം നടത്തി.

  • Home-FINAL
  • Business & Strategy
  • ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ കുടുംബ സംഗമം നടത്തി.

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ കുടുംബ സംഗമം നടത്തി.


ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഹമല ഗാർഡനിൽ വെച്ച് സ്വിമ്മിംഗ് പൂൾ പാർട്ടിയും കുടുംബ സംഗമവും സംഘടിപ്പിച്ചു .

സംഘടനയുടെ പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ പ്രവാസ ലോകത്തെ കലാ- സാമൂഹിക- സാംസ്ക്കാരിക മേഖലകളിലെ സജീവ സാനിധ്യമായ ദീപക് തണൽ ഉദ്ഘാടനവും ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ അരുൺ പ്രകാശ് ആശംസകളും നേർന്നു. ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും ട്രഷറർ വിജോയ് വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.

ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദീപക് തണലിന് അസ്സോസിയേഷൻ പ്രസിഡണ്ട് ജാബിർ വൈദ്യരകത്ത് ഉപഹാരം (മൊമൻ്റോ) കൈമാറി.

ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി അദ്ദേഹത്തെ പൊന്നാട നൽകി ആദരിച്ചു.

കൂടാതെ, സംഘടനയുടെ “ദീപ്തം 2K25 “പ്രോഗ്രാം കൺവീനർ സിയാദ് ബഷീർ, എക്സിക്യുട്ടീവ് അംഗങ്ങളായ ഉമർ സിദ്ദിക്ക്, ഫിജോ ജോൺസൻ, ഡാർവിൻ ,രതീഷ് എം ചക്കരക്കല്ല് എന്നിവർക്ക് ചടങ്ങിൽ വെച്ച് മൊമൻ്റാ നൽകി. ഷീജ അബ്ദുറഹിമാൻ ശൂരനാട് ,സാജിദ് എം സി പെരുമാൾപുരം, മെഹബൂബ് പാഷ നന്തി, സജി സഹദേവൻ, മധു ആയഞ്ചേരി എന്നിവരെ പൊന്നാട നൽകിയും ആദരിച്ചു.


പ്രായഭേദമന്യെ എല്ലാവർക്കുമായി സംഘടിപ്പിച്ച വിവിധങ്ങളായ ഗെയിമുകളും കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി .മത്സരങ്ങളിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും വിഭവ സമൃദ്ധമായ വിരുന്നു മൊരുക്കിയിരുന്നു.വിജോയ് വർഗ്ഗീസ്, സിയാദ് ബഷീർ, നിഷ റിക്കി, ഉമർ സിദ്ദിക്ക്, ഫിജോ ജോൺസൻ, അബ്ദുള്ള ചെറുതുരുത്തി, റിയാസ് കോട്ടക്കൽ, ഹനീഫമാഹി,ബിജു സദൻ, റിൻസി വിജോയ്, ഷംന ബിജു, രതീഷ് എം ചക്കരക്കല്ല് ,റഫീഖ് ധർമ്മടം, ശ്രീജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment