BBSF സമ്മർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഈ വർഷത്തെ സമ്മർ ഹോളീടൈസിൽ ബഹറീൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ ബാഡ്മിന്റൺ പ്രേമികൾക്കായി അത്യന്ദം ആവേശകരമായ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് ഒരുക്കുന്നു. ജൂൺ 28 മുതൽ ജൂലൈ 4 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ജുഫയർ അൽ നാസർ ക്ളബിൽ അരങ്ങേറുന്നതാണ്. ഈ വർഷം ഊര്‍ജ്ജസ്വലവും, ആവേശഭരിതവുമായ പല കാറ്റഗറീസും അടങ്ങുന്ന ഒരു മെഗാ കായിക ഈവൻറ്റ് ആണ് ഈ ചാമ്പ്യൻഷിപ്പ് അവതരിപ്പിക്കുന്നത്. 9 വയസ്സ് മുതൽ 19 വയസ്സുവരെ ഉള്ള കുട്ടികൾക്ക് സിംഗിൾസ്, ഡബിൾസ്, കൂടാതെ മുതിർന്നവർക്ക് മെൻ ഡബിൾസ്, വുമൺ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയും മോട്ടിവേഷൻ ഡബിൾസ് (2 കളിക്കാർക്ക് ടോട്ടൽ 175kg യിലധികം തൂക്കം) എന്ന മത്സരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജി സി സി യിലെ വിസയുള്ള ഏതൊരു പൗരനും അംഗമാകാവുന്നതാണ്. ബാഡ്മിന്റൺ ഏഷ്യ റഫറി ഷാനിൽ അബ്ദുൽ റഹിം ടൂർണമെന്റ് നിയന്ത്രിക്കുന്നതാണ്. ജിനേഷ് എൻ സോമൻ ആണ് ടൂർണമെന്റ് ഡയറക്ടർ. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് എന്ന് ഇവന്റ് മാനേജർ പ്രദീപ് കുമാർ – (+973 35681388) അറിയിച്ചു. ജൂൺ 24 വരെ ചാംപ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്യവന്നതാണ്. വിശദവിവരങ്ങൾക്ക് ടൂർണമെന്റ് റഫറി ഷാനിൽ അബ്ദുൽ റഹിം ( +973 37746468 ) / ടൂർണമെന്റ് ഇവന്റ് മാനേജർ പ്രദീപ് കുമാർ – (+973 35681388) / BBSF-നാഷണൽ കോച്ച് അഹമ്മദ് (+973 37032830) എന്നിവരെ ബന്ധപ്പെടുക.
