അദ്ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ വച്ച് ബി. ടി. കെ -ബീക്കോയുമായി ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പ് വളരെ വിജയകരമായി നടന്നു. നൂറ്റൻപതിൽ പരം അംഗങ്ങൾ പങ്കെടുത്തു.ഇന്നത്തെ ജീവിത സാഹചര്യത്തിൽ മെഡിക്കൽ ചെക്കപ്പിന്റെ ഗുണങ്ങളെ പറ്റി അൽഹിലാൽ ഡോക്ടറും ബി. ടി. കെ അംഗം കൂടി ആയ ഡോക്ടർ ഷഹീർ ഇബ്രാഹിം വിശദീകരിച്ചു.

പ്രസിഡന്റ് അനീഷ് പത്മനാഭൻ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, ഇവർ നേതൃത്വം നൽകുന്ന കമ്മിറ്റി അംഗങ്ങളും ജോയ്സി സണ്ണി, ഷോജി ജീജോ എന്നിവർ നയിക്കുന്ന ലേഡീസ് വിംഗും എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളും കൂടി ക്യാമ്പിന് നേതൃത്വം നൽകി. അൽഹിലാലിന്റെ ഭാഗത്തു നിന്നും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്മാരായ മുഹമ്മദ്‌അൻസലും അമൽ ബാലചന്ദ്രനും അവരുടെ ടീമും പൂർണ്ണ പിന്തുണയും നൽകി.
