ഇസ ടൗൺ വാണിജ്യ സമുച്ചയം 2026 നാലാം പാദത്തിൽ തുറക്കും

  • Home-FINAL
  • Business & Strategy
  • ഇസ ടൗൺ വാണിജ്യ സമുച്ചയം 2026 നാലാം പാദത്തിൽ തുറക്കും

ഇസ ടൗൺ വാണിജ്യ സമുച്ചയം 2026 നാലാം പാദത്തിൽ തുറക്കും


മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് ഇസ ടൗൺ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് പദ്ധതിയിൽ സന്ദർശനം നടത്തി.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് സ്ഥിതിഗതിൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം സന്ദർശനം നടത്തിയത്.2026 ലെ നാലാം പാദത്തിൽ ഇസ ടൗൺ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ സേവന പദ്ധതികളിൽ ഒന്നാണിതെന്നും വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനു ആധുനിക മാനദണ്ഡങ്ങൾക്കനുസൃതമായി വിപണികളും സേവന സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.

Leave A Comment