കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്

  • Home-FINAL
  • Business & Strategy
  • കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്

കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്


ബഹ്റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026 അൽ കേരളാവി എഫ്.സി. ജേതാക്കളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ടീമുകൾ പങ്കെടുത്തു. പ്രാഥമിക റൗണ്ടുകളും സെമി ഫൈനൽ മത്സരങ്ങളും കടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ആവേശകരമായ ഫൈനൽ മത്സരത്തിൽ ജി.എസ്.ബി എഫ്.സി.യെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് അൽ കേരളാവി എഫ്.സി. കിരീടം സ്വന്തമാക്കിയത്. ജി.എസ്.ബി എഫ്.സി. റണ്ണറപ്പായി.

ശ്രീ ഈസം ഈസ അൽഖയ്യാത് (ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നോർതേൺ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്‌മെന്റ്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായി, നേപ്പാൾ എംബസിയിലെ തേർഡ് സെക്രട്ടറി ശ്രീ ദീപ് രാജ് ജോഷിയും ശ്രീമതി ദീപ്‌രാജും, ഐമാക് ബഹ്റൈൻ മീഡിയ സിറ്റി എം.ഡി. ശ്രീ ഫ്രാൻസിസ് കൈതാരത്ത്,ഇബ്രാഹിം കെ. കാനു വൈസ് ചെയർമാൻ ഓഫീസ് മാനേജർ ശ്രീ പി.കെ. ജഗദീഷ് കുമാർ, ശ്രീ ഇ.വി. രാജീവ്, എൻ. എസ്.എസ് പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ,ഷറഫുദ്ദീൻ അലി കുഞ്ഞ് സിവിൽ ഡിഫൻസ് എന്നിവർ പങ്കെടുത്തു
വിജയികളായ അൽ കേരളാവി എഫ്.സിക്കുള്ള ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡന്റ് സുധീർ തിരുനിലത്തും ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറായ ബസാർ ഡിസ്കൗണ്ട് സെന്റർ ഡയറക്ടർ ശ്രീ പ്രവീണും ചേർന്ന് സമ്മാനിച്ചു.
റണ്ണറപ്പായ ജി.എസ്.ബി എഫ്.സിക്കുള്ള ട്രോഫി കെപിഎഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ്,ട്രഷറർ സുജിത്ത് സോമൻ,ജീൻസ് അവന്യൂ ഡയറക്ടറും കെ.പി.എഫ് സ്പോർട്സ് വിംഗ് കൺവീനറുമായ ശ്രീ സുധി ചാത്തോത്ത്, ചേർന്ന് വിതരണം ചെയ്തു.

ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാര ജേതാക്കൾ:
മികച്ച ഗോൾകീപ്പർ: ആനന്ദ് (ജി എസ് ബി എഫ് സി),മികച്ച ഡിഫൻഡർ: ഫയാസ് (ജി എസ് ബി എഫ് സി),ടോപ്പ് സ്കോറർ: ഷഫീഖ് (മറീന എഫ്സി ) – 3 ഗോളുകൾ,ടൂർണമെന്റിലെ മികച്ച താരം:മനു (അൽ കേരളാവി എഫ്സി)
വിജയികൾക്കും റണ്ണറപ്പിനുമുള്ള ട്രോഫികൾക്കൊപ്പം വ്യക്തിഗത പുരസ്കാരങ്ങളും ചടങ്ങിൽ കെപിഎഫ് രക്ഷാധികാരി കെ ടി സലീം,യു കെ ബാലൻ സ്പോർട്സ് വിങ്ങ് കൺവീനർ സുധി ചത്തോത്ത്, ജോയിന്റ് കൺവീനർ ബിദുലേഷ് പറമ്പത്ത്,എക്സിക്യൂട്ടീവ് മെമ്പർമാർ,ലേഡീസ് വിങ്ങ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. കായിക മികവും സ്പോർട്സ്മാൻ സ്പിരിറ്റും നിറഞ്ഞ മത്സരങ്ങളാണ് ടൂർണമെന്റിലുടനീളം അരങ്ങേറിയത്.ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ കായിക സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച ടൂർണമെന്റിന് മികച്ച ജനപങ്കാളിത്തവും പിന്തുണയും ലഭിച്ചു.ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ടൈറ്റിൽ സ്പോൺസർ ഇബ്രാഹിം കെ. കാനു – ടൊയോട്ട, മുഖ്യ സ്പോൺസർമാരായ ബസാർ ഡിസ്കൗണ്ട് സെന്റർ, ജീൻസ് അവന്യൂ, ഇവന്റ് മാനേജ് ബിഎംസി,ഹെൽത്ത് പാർട്ണർ (കിംസ് ഹെൽത്ത്),മറ്റ് സ്പോൺസർമാർ, ടീമുകൾ, റഫറിമാർ, വളണ്ടിയർമാർ, കാണികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്പോർട്സ് വിങ്ങ് കൺവീനർ ജോയിന്റ് കൺവീനർ അശ്വതി മിഥുൻ നന്ദി രേഖപ്പെടുത്തി.

Leave A Comment