സിറോ മലബാർ സൊസൈറ്റി “ഓർമ്മകളിൽ ബാബുരാജ് ” – ഗസൽ നൈറ്റ്‌ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • സിറോ മലബാർ സൊസൈറ്റി “ഓർമ്മകളിൽ ബാബുരാജ് ” – ഗസൽ നൈറ്റ്‌ സംഘടിപ്പിച്ചു

സിറോ മലബാർ സൊസൈറ്റി “ഓർമ്മകളിൽ ബാബുരാജ് ” – ഗസൽ നൈറ്റ്‌ സംഘടിപ്പിച്ചു


സിംസ് ഗുഡ്‌വിൻ ഹാളിൽ സംഘടിപ്പിച്ച ഗസൽ നൈറ്റിൽ സദസ്സുനിറഞ്ഞു കവിഞ്ഞു, സിംസ് മ്യൂസിക് ക്ലബ്‌ നേതൃത്വം നൽകി.എം സ് ബാബുരാജിന്റെ മകൻ എം സ് സുൽഫിക്കർ, രാജീവ്‌ വെള്ളിക്കോത്ത്, ശശി, നൗഫൽ എന്നിവർ ഓർകസ്ട്ര നയിച്ചു.ബാബുക്കയുടെ ഇരുപതോളം പാട്ടുകൾ സിംസ് മ്യൂസിക് ക്ലബ്‌ അംഗങ്ങൾ അവതരിപ്പിച്ചു.​ പ്രിറ്റി റോയ് പരിപാടികളുടെ അവതാരകരായി.

തന്റെ പിതാവിനെ അന്സ്മരിച്ചുകൊണ്ട് എം സ് സുൽഫിക്കർ സംസാരിച്ചു, പിതാവിന്റെ ഉയർച്ച താഴ്ചകളെ കണ്മുൻപിൽ കണ്ട, ആ പത്തുവയസുകാരന്റെ ഓർമകൾ സദസ്സുമായി പങ്കുവെച്ചപ്പോൾ കാണികളുടെ കണ്ണുകളിൽ അക്ഷരാർത്ഥത്തിൽ നനവുപടർന്നു.നൽപ്പത്തിയെട്ട് വർഷങ്ങൾക്കുമുമ്പ് നമ്മെ വീട്ടുപിരിഞ്ഞ ബാബുക്കയുടെ ഓർമകളും അദ്ദേഹം മലയാള സിനിമാഗാനരംഗത്ത് നമുക്കായി മാറ്റിവെച്ച മെലഡികളും ഇന്നും പുതുമയോടെ നിലനിൽക്കുന്നെങ്കിൽ അതിനൊറ്റകാരണമേ യുള്ളൂ അത് എം സ്‌ ബാബുരാജെന്ന സംഗീതജ്ഞന്റെ അത്യപൂർവ രാഗസമ്മിശ്രണപാടവം മാത്രം.

കുപ്പിവള എന്ന സിനിമയിയിലെ “കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ ” എന്ന ഗാനത്തിന്റെ രാഗമെതെന്നു ചാറ്റ് ജിപിറ്റി യിൽ തിരഞ്ഞപ്പോൾ തനിക്കുകിട്ടിയ ഉത്തരം സിംസ് പ്രസിഡന്റ്‌ പി ടി ജോസഫ് സദസ്സിൽ പങ്കുവെച്ചു അതിങ്ങനെയായിരുന്നു ” ഈ ഗാനത്തിന്റെ രാഗം പറയുക എളുപ്പമല്ല എന്നാൽ താങ്കളോട് ഇങ്ങനെ ഉത്തരം തരാം ഈ ഗാനത്തിൽ കാണുന്നത് എം സ്‌ ബാബുരാജിന്റെ “സിഗനേച്ചർ” ആണെന്നാണ്”.”ജൻസി” യുഗവും ബാബുക്കയുടെ സർഗാത്മഗ സൃഷ്ടികളോട് അടിയറവു പറയുന്നു.


ഒരു കലാകാരന് ഇതിൽപരമൊരു ബഹുമതിയിനി കിട്ടാനുണ്ടോ!സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ്‌ ജിമ്മി ജോസഫ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചും, പ്രസിഡന്റ്‌ പി ടി ജോസഫ് മെമെന്റോ നൽകിയും എം സ് സുൽഫിക്കറെ ആദരിച്ചു.സിംസ് ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പിള്ളി, ജോബിൻ ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ സി ജോസ് തുടങ്ങിയവർ ഗസൽ നെറ്റിന് നേതൃത്വം നൽകി.

Leave A Comment