വായനാദിനം ആചരിച്ചു

വായനാദിനം ആചരിച്ചു


ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പി എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും വ്യാഴാഴ്ച വൈകിട്ട് കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളോടു കൂടി ആരംഭിച്ചു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ലൈബ്രേറിയൻ ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു. പി എൻ പണിക്കർ അനുസ്മരണം മുഖ്യ അതിഥിയായ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇ എ സലിം നടത്തി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു. വായനാദിന പരിപാടികളുടെ കൺവീനർ ശ്രീലാൽ ഓച്ചിറ, വായനശാല ജോ. കൺവീനർ മായാ ഉദയൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വായനശാല കൺവീനർ ആകാശ് ഹരിദാസ് നന്ദി പറഞ്ഞു.

Leave A Comment