പാസ്‌പോർട്ട് സേവനങ്ങൾക്ക് കുത്തനെ ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ

  • Home-FINAL
  • Business & Strategy
  • പാസ്‌പോർട്ട് സേവനങ്ങൾക്ക് കുത്തനെ ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ

പാസ്‌പോർട്ട് സേവനങ്ങൾക്ക് കുത്തനെ ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ


ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസ് കേന്ദ്ര സർക്കാർ ഗണ്യമായി വർധിപ്പിച്ചു. പുതിയ ഫീസ് ഘടന പ്രകാരം സാധാരണ പാസ്‌പോർട്ട്, തത്കാൽ പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ എന്നിവയ്ക്കെല്ലാം ഉയർന്ന നിരക്കുകൾ ബാധകമാകും. 18 വയസി ന് മുകളിലുള്ളവർക്ക് 10 വർഷത്തെ കാലാവധിയുള്ള 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് ₹1,500ൽ നിന്ന് ₹2,500 ആയി ഉയർത്തി. ഇതേ വിഭാഗത്തിലെ തത്കാൽ സേവനത്തിന് ₹3,500 എന്നതിൽ നിന്ന് ₹5,000 ആയി വർധിപ്പിച്ചു. 60 പേജുള്ള പാസ്‌പോർട്ടിന്റെ സാധാരണ ഫീസ് ₹6,000 ആയും തത്കാൽ ഫീസ് ₹8,500 ആയും നിശ്ചയിച്ചു.

18 വയസിന് താഴെയുള്ളവർക്ക് (അഞ്ച് വർഷം അല്ലെങ്കിൽ 18 വയസ് വരെ) ലഭിക്കുന്ന 36 പേജുള്ള പാസ്‌പോർട്ടിന്റെ ഫീസ് ₹4,250 ആയും തത്കാൽ ഫീസ് ₹6,750 ആയും വർധിപ്പിച്ചു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (PCC) ഫീസ് ₹500ൽ നിന്ന് ₹1,000 ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ വിദേശത്തുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും ലഭ്യമാകുന്ന വിവിധ പാസ്‌പോർട്ട് സേവനങ്ങളുടെ ഫീസിലും വർധന വരുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് സേവനങ്ങളുടെ നടത്തിപ്പുചെലവ് വർധിച്ചതും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമാണ് ഫീസ് പരിഷ്‌കരണത്തിന് കാരണമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ പുതുക്കിയ ഫീസ് അടയ്‌ക്കേണ്ടിവരും

Leave A Comment