ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ ജയശങ്കർ ബഹ്‌റൈനിൽ

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ ജയശങ്കർ ബഹ്‌റൈനിൽ

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോക്ടർ ജയശങ്കർ ബഹ്‌റൈനിൽ


ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്റൈനിലെത്തി. തന്റെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ അദ്ദേഹം ഇന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ രാജ്യം നൽകുന്ന എല്ലാ സേവനങ്ങൾക്കും ഡോക്ടർ എസ് ജയശങ്കർ നന്ദി രേഖപ്പെടുത്തി.

വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനൊപ്പം വ്യാപാരം,നിക്ഷേപം, പ്രാദേശിക സുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങളും ഇരുവരും ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു.കൂടാതെ പ്രാദേശികമായ വികസനങ്ങളും,ഇരു രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി .ബഹ്‌റൈനിലെ മറ്റ് ഉന്നത ഭരണനേതൃത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.പശ്ചിമേഷ്യയിലെ നിലവിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു .ജൂലൈ 10 വരെയുള്ള ദിവസങ്ങളിലായി ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ നാല് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക.

Leave A Comment