ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ സഹപാഠി ലാപ് കൊണ്ട് തലക്കടിച്ച എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചു. പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ (21) ആണ് മരിച്ചത്. മലപ്പുറം ചേലക്കാട് സ്വദേശിയായ സദറുൾ അനം (23) അറസ്റ്റിലായി. വാക്കുതർക്കത്തിനിടെ സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.
