പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ പ്രിയപ്പെട്ട ഡോ. പി. വി.ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോരം അനുശോചനം അറിയിച്ചു.

  • Home-FINAL
  • Business & Strategy
  • പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ പ്രിയപ്പെട്ട ഡോ. പി. വി.ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോരം അനുശോചനം അറിയിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ പ്രിയപ്പെട്ട ഡോ. പി. വി.ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോരം അനുശോചനം അറിയിച്ചു.


ബഹ്‌റൈൻ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും ആതുര സേവനരംഗത്തും മലയാളികൾക്ക് ആശ്രയമായി നിന്നിരുന്ന Dr. പി. വി. ചെറിയാന്റെ വിയോഗം മലയാളികളെ സംബന്ധിച്ച് വേദന ഉളവാക്കുന്ന ഒന്നാണ്.ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ മെഡിക്കൽ ഓഫീസർ ആയും, ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) ചെയർമാനായും കോഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻ (CCIA) ചെയർമാനായും ഇന്ത്യൻ സ്കൂൾ ബഹ്‌റൈന്റെ ചെയർമാനായും അദ്ദേഹം നടത്തിയ സുത്യർഹ സേവനങ്ങൾ വിസ്മരിച്ചു കൂടാനാവാത്തതാണ്, അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം താങ്ങാൻ കുടുംബത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ഒട്ടുമിക്ക പരിപാടികളിലും സജീവ സാന്നിധ്യമായി ഉണ്ടായിരുന്ന ഡോക്ടറുടെ വിയോഗത്തിൽ സെവൻ ആർട്സ് കൾച്ചർ ഫോറത്തിന്റെ ആദരാഞ്ജലികൾ

Leave A Comment