സാമൂഹിക, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തി.ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം ജെ പി എ വിലയിരുത്തി.അന്തരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അസോസിയേഷൻ പങ്കുചേരുന്നു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.
