ബഹ്റൈൻ സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഡോ:പി വി ചെറിയാന്റെ നിര്യാണത്തിൽ ഐ. സി.എഫ്. ബഹ്റൈൻ അനുശോചിച്ചു. ബഹ്റൈനിലെ ആതുര സേവന രംഗത്തും മറ്റും വ്യക്തി മുദ പതിപ്പിച്ച ഡോ: പി വി ചെറിയാൻ സേവന രംഗത്ത് ആത്മാർത്ഥതയുടെ പര്യായമായിരുന്നുവെന്ന് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) ബഹ്റൈൻ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
