ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ പടവ് കുടുംബവേദി ബഹ്റൈന്റെ അനുശോചനം

  • Home-FINAL
  • Business & Strategy
  • ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ പടവ് കുടുംബവേദി ബഹ്റൈന്റെ അനുശോചനം

ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ പടവ് കുടുംബവേദി ബഹ്റൈന്റെ അനുശോചനം


ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ സ്നേഹവും ആദരവും നേടിയിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ പടവ് കുടുംബവേദി ബഹ്റൈൻ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.വൈദ്യരംഗത്തെ സേവനത്തിനൊപ്പം സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അനേകം പ്രവാസികളുടെ ജീവിതത്തിൽ സഹായഹസ്തമായി നിലകൊണ്ട വ്യക്തിയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവിതശൈലിയും അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കി.ഡോ. ചെറിയാന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ സേവനങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും എന്നും സ്മരിക്കപ്പെടുമെന്നും പടവ് കുടുംബവേദി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പടവ് കുടുംബവേദി ബഹ്റൈൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Leave A Comment