പ്രവാസി സമൂഹത്തിന്റെ പ്രിയങ്കരനും സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മൈത്രി ബഹ്റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.പ്രഗത്ഭനായ ഡോക്ടർ എന്നതിലുപരി, അനേകം പ്രവാസികളുടെ ജീവിതത്തിൽ പ്രതീക്ഷയും കരുതലും പകർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. നിസ്വാർത്ഥ സേവനവും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയാക്കി.വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുഴുവൻ പ്രവാസി സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, പരേതാത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് മൈത്രി ബഹ്റൈൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
