ഡോ. പി. വി. ചെറിയാൻ വർഗീസ് ബഹ്റൈനിലെ ഏറ്റവും ആദരണീയരായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളാണ്. ആരോഗ്യരംഗത്തും സാമൂഹിക സേവനരംഗത്തും നാല് പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് ജന്മ നാട് ,തിരുവനന്തപുരം ഗവർമെൻ്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. തുടർന്ന് ശസ്ത്രക്രിയയിൽ ( സർജറിയിൽ) ബിരുദാനന്തര ബിരുദം നേടി.1979 ഒക്ടോബർ 16-ന് ബഹ്റൈനിലെത്തി. തുടക്കത്തിൽ സന്ദർശക വിസയിൽ എത്തിയെങ്കിലും പിന്നീട് Salmaniya മെഡിക്കൽ കോപ്ലക്സിലെ അപകട-അടിയന്തര വിഭാഗത്തിൽ സേവനം ആരംഭിച്ചു. 45 വർഷത്തിലേറെയായി ബഹ്റൈനിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിച്ചു. Chief Resident ആയി ദീർഘകാലം പ്രവർത്തിച്ചു. ബഹ്റൈൻ മെഡിക്കൽ സൊസൈറ്റിയുടെ ഗവേണിംഗ് കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രവാസി ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളാണ്.
അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ഖലീഫയുടെ മെഡിക്കൽ ടീമിലും വളരെ കാലം ജോലി എടുത്തത് ഒരിന്ത്യകാരൻ എന്ന നിലക്ക് അഭിമാനമാണ് വിവിധ ദേശീയ-അന്തർദേശീയ പരിപാടികളിലും മെഡിക്കൽ കോർഡിനേറ്ററായും പ്രവർത്തിച്ചു. ചികിത്സയ്ക്കൊപ്പം സാമൂഹിക സേവനങ്ങളിലും സജീവമാണ്. Cancer Care Group Bahrain, Bahrain Medical Society, World Malayalee Council എന്നിവയുൾപ്പെടെ നിരവധി സംഘടനകളിൽ നേതൃത്വം വഹിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് അടിയന്തര ആരോഗ്യസഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം എന്നിവയിൽ നൽകിയ സേവനങ്ങൾ കാരണം അദ്ദേഹം ഏറെ ആദരിക്കപ്പെടുന്നു.ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിൽ, ചികിത്സകനെന്നതിലുപരി സമൂഹസേവകനും മാർഗദർശിയുമായ വ്യക്തിത്വമായാണ് ഡോ. പി. വി. ചെറിയാൻ അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെയധികം സ്വദേശി വിദേശികൾക്ക് അത്താണിയാവാൻ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യവും എടുത്ത് അറിയിച്ച് ബി കെ എസ് എഫ് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഗ്രൂപ്പ് അനുശോചന യോഗത്തിൽ അറിയിച്ചു.
