വോയ്‌സ് ഓഫ് ആലപ്പിയുടെ രക്ഷാധികാരിയും, കൂട്ടായ്മയുടെ രൂപീകരണത്തിലും വളർച്ചയിലും സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഡോ: പി.വി ചെറിയാന്റെ വിയോഗം വോയ്‌സ് ഓഫ് ആലപ്പിക്കും ബഹ്‌റൈൻ പ്രവാസി സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്ന് വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബഹ്‌റൈനിലെ ആരോഗ്യ -ജീവകാരുണ്യ -വിദ്യാഭ്യാസ -പൊതുപ്രവർത്തന മേഖലകളിൽ ദീർഘ കാലം നിസ്വാർത്ഥ സേവനം ചെയ്ത അദ്ദേഹം സ്വദേശികളും വിദേശികളും ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. തന്റെ കഴിവും ആരോഗ്യവും ബന്ധങ്ങളുമൊക്കെ ഉപയോഗിച്ച് സാധാരണക്കാരെ സഹായിക്കാനും എപ്പോഴും സന്നദ്ധനും ഏറെ താൽപ്പര്യവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
വോയ്‌സ് ഓഫ് ആലപ്പിയുടെ അനുശോചന യോഗം നാളെ ബുധനാഴ്ച (08.07.2026) വൈകിട്ട് 7.30 ന് സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ നടക്കുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
