ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി 2026-28 പ്രവർത്തന വർഷത്തിന്റേയും പ്രസംഗവേദി നേതൃത്വം കൊടുക്കുന്ന നൂതന ആശയമായ ‘ദി കോൺഫിഡൻസ് കഫേ’ യുടെയും പ്രവർത്തനോത്ഘാടനം ജൂലൈ 7ന് വൈകീട്ട് 8.30 ന് സമാജം ബാബുരാജൻ ഹാളിൽ വച്ച് നടന്നു. ഉത്ഘാടനത്തോനുബന്ധിച്ചു പ്രശസ്ത ഫോക്ലോർ കലാകാരനും ആർട്സ് ഡിറക്ടറുമായ ശ്രീ. ഉദയൻ കുണ്ടംകുഴിയുടെ നേതൃത്വത്തിലുള്ള മോട്ടിവേഷണൽ ക്ലാസ്സും നടത്തപ്പെട്ടു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അധ്യക്ഷത വഹിച് പ്രവർത്തനോൽഘാടനം നടത്തിയ യോഗത്തിൽ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. വർഗീസ് കാരക്കൽ കാരക്കൽ അധ്യക്ഷ പ്രസംഗവും ഉദയൻ കുണ്ടംകുഴി ആശംസയും നേർന്നു. പ്രസംഗ വേദി കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില പ്രസംഗവേദിയുടെയും പ്രസംഗവേദി അവതരിപ്പിക്കുന്ന ‘ദി കോൺഫിഡൻസ് കഫേ’ യുടെയും നടപ്പു പ്രവർത്തന വർഷത്തേക്കുള്ള പദ്ധതികളും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. പ്രസംഗ വേദി ജോയിന്റ് കൺവീനർ ജിബി കളീക്കൽ നന്ദി പറഞ്ഞു. ധന്യ അനീഷ് അവതാരകയായിരുന്നു