ഡോക്ടർ പി വി ചെറിയാന്റെ നിര്യാണത്തിൽ 64 സംഘടനകൾ സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഡോക്ടർ പി വി ചെറിയാന്റെ നിര്യാണത്തിൽ 64 സംഘടനകൾ സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.

ഡോക്ടർ പി വി ചെറിയാന്റെ നിര്യാണത്തിൽ 64 സംഘടനകൾ സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.


ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന
ഡോക്ടർ പി വി ചെറിയാന്റെ വിയോഗത്തിൽ ബിഎംസി -യുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ 64 സംഘടനകൾ ചേർന്ന് സംയുക്ത അനുശോചന യോഗം സംഘടിപ്പിച്ചു.

ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ,സഗയ ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ, വിവിധ സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും, കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

മൗനപ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഡോ. ചെറിയാൻ, ബഹ്റൈൻ മീഡിയ സിറ്റിയുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കും, ബഹ്റൈൻ പ്രവാസ ലോകത്തിനും നൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു ഹൃസ്വ വീഡിയോയും പ്രദർശിപ്പിച്ചു . ബഹ്‌റൈൻ മീഡിയ സിറ്റിയിലെ നിറസാന്നിധ്യമായിരുന്ന ഡോക്ടർ പി വി ചെറിയാൻ തൻ്റെ ജോലിത്തിരക്കുകൾക്കിടയിലും സമൂഹത്തോടുള്ള സ്നേഹം അത്രയേറെ പ്രകടമാക്കുന്ന ഒരാളായിരുന്നു. BMC -യുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2022 ൻ്റെ കമ്മിറ്റി ചെയർമാനായിരുന്ന കാലം മുതൽ സിനിമാ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലും, അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഡോ. ചെറിയാനോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും ഫ്രാൻസിസ് കൈതാരത്ത് ഓർമ്മിച്ചു.45 വർഷത്തോളം ബഹ്‌റൈൻ പ്രവാസ ലോകത്ത് സേവനമനുഷ്ഠിച്ച, മലയാളി പ്രവാസികൾക്ക് അഭിമാനമായ ഡോ. പി.വി ചെറിയാൻ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ സേവന രംഗങ്ങളിൽ തിളക്കമുള്ള ചരിത്രം കുറിച്ച അതികായനായിരുന്നുവെന്നും,ഡോക്ടറുമായി തങ്ങൾക്കു പ്രിയമുള്ള ഓർമ്മകളും ഓരോ സംഘടനാ പ്രതിനിധികളും അനുശോചന യോഗത്തിൽ പങ്കുവെച്ചു. ഒരു വൈദ്യൻ എന്നതിലുപരി, സമൂഹത്തെ നെഞ്ചേറ്റിയ സാമൂഹിക പ്രവർത്തകനായിരുന്ന അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മരണമില്ല എന്നും പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

ബഹ്റൈൻ പാർലമെന്റ് അംഗം ഹിസ് എക്സലൻസി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പ്രമുഖ ഡോക്ടർ മറിയം ഫിദ,
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി,മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ തുടങ്ങി ബഹ്‌റൈനിലെ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് അനുസ്മരണം അറിയിച്ചു.

1 ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ
2 ബഹ്റൈൻ കേരള സോഷ്യൽ ഫോറം
3 ബഹ്റൈൻ മലപ്പുറം ജില്ലാ ഫോറം
4 ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
5 ബഹ്റൈൻ നവകേരള
6 ബഹ്റൈൻ ശൂരനാട് കമ്മ്യൂണിറ്റി
7 ബഹ്റൈൻ തൃശൂർ കൂട്ടായ്മ
8 BDK ബഹ്റൈൻ
9 ബിഎംസി ഫിലിം സൊസൈറ്റി
10 ബിഎംസി ഫിറ്റ്നസ് ലബ്
11 BTK തൃശൂർ ലേഡീസ് കൂട്ടായ്മ
12 കാൻസർ കെയർ ഗ്രൂപ്പ്
13 കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ
14 കമ്മ്യൂണിറ്റി ബഹ്റൈൻ
15 ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്
16 ഗൾഫ് മലയാളി ഫെഡറേഷൻ
17 ഗുരുദേവ സോഷ്യൽ സൊസൈറ്റി
18 ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
19 ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്
20 ഇൻറർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ
21 കൈതാരത്ത് ഫാമിലി ട്രസ്റ്റ്
22 കണ്ണൂർ സർഗവേദി
23 കാരുണ്യ തീരം ബഹ്റൈൻ
24 കാരുണ്യ വെൽഫെയർ ഫോറം
26 കേരള ഗാലക്സി വേൾഡ് ബഹ്റൈൻ
27 കേരള സീനിയർ സിറ്റിസൺസ് ബഹ്റൈൻ
28 KMCC വയനാട്
29 കൊല്ലം പ്രവാസി അസോസിയേഷൻ
30 കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ
31 കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ
32 കൊയിലാണ്ടി കൂട്ടം
33 കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
34 കോഴിക്കോട് പ്രവാസി അസോസിയേഷൻ
35 കുടുംബ സൗഹൃദ വേദി
36 ലീഡർ കെ.കരുണാകരൻ സ്റ്റഡി സെൻ്റർ
37 ലൈഫ് ഓഫ് കെയറിങ്
38 മഹാത്മാഗാന്ധി കൾച്ചറൽ ഫോറം
39 മൈത്രി ബഹ്റൈൻ
40 മലയാളി ലേഡീസ് ഗ്രൂപ്പ്
41 MedHelp ബഹ്റൈൻ
42 മുഹറഖ് കാസിനോ കൂട്ടയ്മ
43 മുഹറഖ് മലയാളി സമാജം
44 മൈത്രി ബഹ്റൈൻ
45 നൗക ബഹ്റൈൻ
46 നിയാർക്ക് ബഹ്റൈൻ
47 ഒഐസിസി ബഹ്‌റൈൻ
48 പടവ് ഫാമിലി
49 പാലക്കാട് അസോസിയേഷൻ
50 പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ
51 പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ
52 പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി
53 പ്രവാസി ലീഗൽ സെൽ
54 സഹൃദയ നാടൻ പാട്ട് കലാ സംഘം
55 സഹൃദയ പയ്യന്നൂർ
56 സെവൻ ആർട്സ് കൾച്ചർ ഫോറം
57 സിസ്റ്റേഴ്‌സ് നെറ്റ്‌വർക്ക് ബഹ്‌റൈൻ
58 സ്റ്റുഡൻ്റ്സ് ഗൈഡൻസ് ഫോറം
59 സീറോ മലബാർ സൊസൈറ്റി
60 തരംഗ് ബഹ്റൈൻ
61 തണൽ സൗത്ത് സോൺ
62 ഇന്ത്യൻ ക്ലബ്
63 ടഗ് ഓഫ് വാർ അസോസിയേഷൻ
64 യുണൈറ്റഡ് പാരൻ്റ്സ് പാനൽ
65 വടകര സൗഹൃദ വേദി
66 വിശ്വകലാ സാംസ്കാരിക വേദി
67 വോയ്സ് ഓഫ് ആലപ്പി
68 വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ
69 വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻഎന്നീ 69 സംഘടനകൾ ആണ് ഡോക്ടർ പി വി ചെറിയാനോടുള്ള ആദരസൂചകമായി അനുശോചന യോഗത്തിലേക്ക് എത്തിയത്.യോഗത്തിന് ചീഫ് കോർഡിനേറ്റർ മണിക്കുട്ടൻ സ്വാഗതവും, ബഹ്‌റൈൻ മീഡിയ സിറ്റി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ നന്ദി രേഖപ്പെടുത്തി.

പരിപാടിയോട് സഹകരിച്ച മുഴുവൻ സംഘടനകൾക്കും ഫ്രാൻസിസ് കൈതാരത്ത്, മണിക്കുട്ടൻ എന്നിവർ നന്ദി അറിയിക്കുകയും ചെയ്തു.

Leave A Comment