ബിഡികെ ബഹ്‌റൈൻ ഡോ: ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • ബിഡികെ ബഹ്‌റൈൻ ഡോ: ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ചു

ബിഡികെ ബഹ്‌റൈൻ ഡോ: ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ചു


ബഹ്‌റൈനിലെ ജനകീയ ഡോക്ടറും ബിഡികെ ബഹ്‌റൈൻ രക്ഷാധികാരിയും ആയിരുന്ന ഡോ: പി. വി ചെറിയാന്റെ വേർപാടിൽ അനുശോചിക്കാൻ ബിഡികെ ബഹ്‌റൈൻ പ്രവാസി വെൽഫെയർ സെന്ററിൽ യോഗം ചേർന്നു. ഡോ: പി. വി. ചെറിയാൻ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ പകരം വെക്കാനില്ലാത്ത സേവനങ്ങളാണ് നൽകിയതെന്ന് യോഗം വിലയിരുത്തി.ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹിക-മീഡിയ രംഗത്തെ ഇ. വി. രാജീവൻ, കാൻസർ കെയർ ഗ്രൂപ്പ് പ്രവർത്തകൻ ഷറഫ് അലി കുഞ്ഞി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Leave A Comment