ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം കേരള കത്തോലിക്ക അസോസിയേഷൻ (KCA), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (KCEC), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ – എൻ.എസ്.എസ്. ബഹ്റൈൻ (KSCA), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), വേൾഡ് മലയാളി കൗൺസിൽ (WMC), സ്റ്റുഡന്റസ് ഗൈഡൻസ് ഫോറം (SGF) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. കേരള കത്തോലിക്ക അസോസിയേഷൻ (KCA), വി കെ ൽ ഹാളിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു
മികവുറ്റ ഡോക്ടറും, കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിത്വത്തിനുടമയും, ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയുമായിരുന്നു ഡോ. ചെറിയാൻ എന്ന് യോഗം അനുസ്മരിച്ചു.
