ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു

ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു


ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ഇവയിൽ 91 ചാരിറ്റബിൾ സംഘടനകളും 40 പ്രൊഫഷണൽ ബോഡികളും 22 ക്ലബ്ബുകളും ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്കായുള്ള 12 അസോസിയേഷനുകളും പത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.സിവിൽ അസോസിയേഷൻ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിലാണ്. അതുവരെ നിലവിലുള്ള നിയമപരമായ ചട്ടക്കൂട് തുടരുമെന്ന് അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് വ്യക്തമാക്കി. നിരവധി മലയാളി അസോസിയേഷനുകൾ ഈ മന്ത്രാലയത്തിന്റെ കീഴിൽ ഉണ്ട്. അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായി 18 അധ്യായങ്ങളുള്ള മാർഗനിർദ്ദേശ മാനുവൽ തയ്യാറാക്കുന്നു. നിയമം അന്തിമമാക്കുന്നതിന് മുമ്പ് വിവിധ സംഘടനകളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave A Comment