മലയാളികളുടെ പ്രിയഗായിക എസ്. ജാനകിയുടെ ഓർമ്മകൾക്ക് സംഗീതാഞ്ജലിയായി ബഹ്റൈനിൽ നിന്ന് ജാനകി ആലപിച്ച തേനും വയമ്പും എന്ന ഗാനം പുറത്തിറങ്ങി.
ലിൻസാ ഫിലിംസിന്റെ ബാനറിൽ, ലിനി സ്റ്റാൻലി ആലപിച്ചു ജേക്കബ് ക്രിയേറ്റീവ് ബീസ്സ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ച തേനും വയമ്പും എന്ന ഗാനമാണ് പുറത്തിറങ്ങാനിരിക്കുന്നത്. പുറത്തിങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.മലയാള സിനിമയിലെ പ്രമുഖ നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ, സംവിധായകൻ തുളസീദാസ്, നടൻ എം ആർ ഗോപകുമാർ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ഗാനത്തിന്റെ വീഡിയോ പങ്കുവെക്കുകയും, അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
