അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു


അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും , ഭരണകൂടത്തോടുമുള്ള സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഭാഗമായി വിശ്വസ്തതയും കൂറും ഉറപ്പാക്കുന്ന ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു.

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിന് അൽഹിലാൽ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ; ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്; ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ; ജനറൽ സർജറി (ബാരിയാട്രിക് സർജറി) കൺസൾട്ടന്റും മെഡിക്കൽ സർവീസസ് ഗ്രൂപ്പ് മേധാവിയുമായ ഡോ. അമീർ അൽദരാസി, എന്നിവർ നേതൃത്വം നൽകി .

ഔദ്യോഗിക ലോയൽറ്റി പ്രതിജ്ഞയിൽ ഒപ്പുവെച്ചുകൊണ്ട്, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ അംഗങ്ങൾ ബഹ്‌റൈൻ രാജാവിനും രാജ്യത്തിനും പിന്തുണയും കൂറും പ്രഖ്യാപിച്ചു .ഈ പ്രതിജ്ഞയിൽ ഒപ്പുവെക്കുന്നതിലൂടെ, രാജ്യത്തിനോടുള്ള വിശ്വസ്തതയും , പ്രതിബദ്ധതയും വ്യക്തമാക്കുന്നു എന്നും,ആരോഗ്യകരമായ ഒരു രാഷ്ട്രം സമൃദ്ധമായ ഒന്നാണെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നും ഡോ ശരത് ചന്ദ്രൻ ചടങ്ങിൽ വ്യക്തമാക്കി .

ആസിഫ് മുഹമ്മദ്, സി.എ. സഹൽ ജമാലുദ്ദീൻ,ഡോ. ആമിർ അൽദരാസി എന്നിവരും ബഹ്‌റൈൻ രാജാവും കിരീടാവകാശിയും നൽകുന്ന മാർഗ്ഗനിർദേശങ്ങളിൽ രാജ്യം കൈവരിക്കുന്ന പുരോഗതിയെയും സ്വദേശികളെയും വിദേശികളെയും ഒരുപോലെ പരിഗണിക്കുന്ന രാജ്യത്തോടുള്ള തങ്ങളുടെ കടപ്പാടും അറിയിച്ചു.

ബഹ്‌റൈനിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ദേശീയ കടമയായി തങ്ങൾ നിർവഹിക്കുന്നു എന്നും രാജ്യത്ത് നിലനിൽക്കുന്ന സുരക്ഷ, ഐക്യം, സമൃദ്ധി എന്നിവയ്ക്ക് നേരിട്ട് സംഭാവന നൽകിക്കൊണ്ട്, ആരോഗ്യ സുരക്ഷ, അനുകമ്പ, പുരോഗതി എന്നിവയ്ക്കായി തങ്ങളുടെ ആശുപത്രികൾ തുടർന്നും പ്രവർത്തിക്കുമെന്നതിൽ പ്രതിജ്ഞാബദ്ധരാണ് എന്ന് ആൽഹിലാൽ ഗ്രൂപ്പ് അറിയിച്ചു.

ചടങ്ങിൽ കോർപ്പറേറ്റ് നേതൃത്വം, മെഡിക്കൽ പ്രൊഫഷണലുകൾ, മാർക്കറ്റിംഗ് ടീമിലെ അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave A Comment