ബഹ്റൈൻ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വവും വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ അഡ്ഹോക്ക് കമ്മിറ്റി അംഗവുമായിരുന്ന ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയയിലെ കലവറ ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു.ഡോ. ചെറിയാന്റെ വിയോഗം വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി. ഒരു മിനിറ്റ് മൗനപ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് സംഘടനാംഗങ്ങൾ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
“വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം” പ്രസിഡന്റ് :വിനീഷ് ശിവദാസൻ,ആക്ടിങ് സെക്രട്ടറി: പ്രദീപ് മാധവൻ,വൈസ് പ്രസിഡന്റ് :സെൻ ചന്ദ്ര ബാബു,ട്രെഷറർ :മണിലാൽ, ജീവകാരുണ്യ വിഭാഗം സെക്രട്ടറി:മൂർത്തി സ് ദാസ് മുൻ പ്രസിഡന്റ:സിബി കെ തോമസ്,മുൻ വൈസ് പ്രസിഡന്റ്: മനോജ് വർക്കല,എന്നിവർ ഡോ. ചെറിയാനുമായുള്ള വ്യക്തിബന്ധത്തിന്റെ ഓർമകൾ പങ്കുവെച്ചു.വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും ഡോ. ചെറിയാൻ വഹിച്ച സമാനതകളില്ലാത്ത പങ്കിനെക്കുറിച്ച് വി. ഒ. ടി പ്രസിഡന്റ് വിനീഷ് ശിവദാസൻ, ആക്ടിങ് സെക്രട്ടറി പ്രദീപ് മാധവൻ, ട്രഷറർ മണിലാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് സെൻ ചന്ദ്രബാബു, സ്പോർട്സ് വിങ് സെക്രട്ടറി ശരൺ മോഹൻ, എന്റർടെയ്ൻമെന്റ് സെക്രട്ടറി അംജിത് മോഹൻ, വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ സജീവ പ്രവർത്തകരും, വനിത വിഭാഗം പ്രവർത്തകരും ഡോ. ചെറിയാനുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
