ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ സ്മരണ നിലനിർത്താൻ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡോ: അമർജിത്ത് കൗർ സന്ധുവിനു കൈമാറി. മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് റോജി ജോൺ എന്നിവർ ചേർന്ന് പ്രസ്തുത അവാർഡ് നൽകുകയും ഡോ: സന്ധുവിന്റെ സേവനങ്ങളെ എടുത്ത് പറയുകയും ചെയ്തു.

ഡോ: പി. വി. ചെറിയാന് അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ പരിപാടിയിൽ കിംസ് ഹെൽത്ത് പ്രതിനിധി സൂര്യ നാരായണൻ,എബ്രഹാം ജോൺ, അനീഷ് ശ്രീധരൻ, ബിനു കുന്നന്താനം, നാസ്സർ മഞ്ചേരി, നിസാർ കൊല്ലം, ഇ.വി. രാജീവൻ, റഫീഖ് അബ്ദുല്ല, ഓ. കെ. കാസിം, യോഗേഷ്, ഷറഫ് കുഞ്ഞു, അനിൽ യു. കെ, റഷീദ് മാഹി, ജവാദ് പാഷ, മിനി മാത്യു, ഡോ: ആശ, ബിഡികെ ബഹ്റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, ആക്ടിങ് ജനറൽ സെക്രട്ടറി സുനിൽ മനവളപ്പിൽ, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാത്തിമ സഹ്‌ല എന്നിവർ സംസാരിച്ചു.

മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വിനോദ് നാരായണൻ കാര്യപരിപാടികൾ നിയന്ത്രിച്ചു.ലൈഫ് സ്റ്റൈൽ ഡിസീസ് വിഷയത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോ: ശ്യാം ശരത്ത് ബോധവൽക്കരണ ക്ലാസ് എടുക്കുകയും തുടർന്ന് സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും കിംസ് ഹെൽത്ത് ചെക്കപ്പിനും ഡോക്ടറെ കാണുന്നതിനുമായുള്ള സൗജന്യ കൂപ്പൺ വിതരണം ചെയ്തു.
