വടകര സഹൃദയവേദി സെപ്റ്റംബർ 11ന് ഇന്ത്യൻ ക്ലബ്ബിൽ വച്ചു നടത്തുന്ന ഓണാഘോഷത്തിന്റെ വിജയത്തിനായി 101 പേരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.സ്വാഗതസംഘം ചെയർമാൻ അശോകൻ തറവാട്, ജനറൽ കൺവീനർ ശശിധരൻ എം, ഫിനാൻസ് കൺവീനർ സജീവൻ കെ, ജോയിന്റ് ഫിനാൻസ് കൺവീനർ രാജീവ് വാണിമേൽ, ഫുഡ് കൺവീനർ സുരേഷ് മണ്ടോടി, ലോജിസ്റ്റിക് കൺവീനർ സുമേഷ് അനേരി, സെർവിങ് (വിളമ്പൽ) കോർഡിനേറ്റർ പ്രകാശ് വെള്ളികുളങ്ങര, പ്രോഗ്രാം കൺവീനർ ശിവദാസ് എം, പ്രോഗ്രാം കോർഡിനേറ്റർ സുനിൽ വില്ല്യപ്പള്ളി, റിസപ്ഷൻ കൺവീനർ ആർ പവിത്രൻ, വളണ്ടിയർ കൺവീനർ പവിത്രൻ കെ കെ, കലവറ കോർഡിനേറ്റർ സജീവൻ പാക്കയിൽ, ജോയിന്റ് കോർഡിനേറ്റർ അശോകൻ മേമുണ്ട എന്നിവരെ യോഗം തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികളെ ഉൾപ്പെടുത്തി ഉപകമ്മിറ്റികളും റുപികരിച്ചു.

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി എം സി പവിത്രൻ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് എൻ പി അഷ്‌റഫ് മുഹമ്മദ് അദ്ധ്യാക്ഷം വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ട്രെഷറെർ രഞ്ജിത് വി പി, രക്ഷാധികരികളായ ആർ പവിത്രൻ, സജീവൻ പാക്കയിൽ, ഓണാഘോഷ കമ്മിറ്റി ചെയര്മാൻ അശോകൻ തറവാട്, ജനറൽ കൺവീനർ ശശിധരൻ എം, ഫിനാൻസ് കൺവീനർ സജീവൻ, രാജീവ് വാണിമേൽ, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ സുനിൽ വില്ല്യപ്പള്ളി, വനിതാ വിംഗ് സെക്രട്ടറി ശ്രീജി രഞ്ജിത്, വർക്കിങ് കമ്മിറ്റി കൺവീനർ സുമേഷ് അനേരി, മനോജ് വടകര എന്നിവർ സംസാരിച്ചു. എക്ക്സിക്യൂട്ടീവ്, വർക്കിങ് കമ്മിറ്റി, വനിതാ വിംഗ് അംഗങ്ങൾ യോഗനടപടികൾ നിയന്ത്രിച്ചു.പൂവിളി 2026 ലോഗോ പ്രകാശനം കമ്മിറ്റി ചെയർമാൻ തറവാട് അശോകൻ നിർവ്വഹിച്ചു,ചടങ്ങിന് വിജയൻ കാവിൽ നന്ദി പറഞ്ഞു
