കാരുണ്യവും, സ്നേഹവും കൊണ്ട് മലയാളം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഏറ്റവും ഉചിതമായ സ്മാരകം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ ട്രെയിൻ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അടക്കം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻചാണ്ടി പാവപെട്ട ആളുകളെ കരുതുവാൻ വേണ്ടി ആരംഭിച്ച കാരുണ്യ പദ്ധതിയും, ജനസമ്പർക്ക പരിപാടിയും, അടക്കം നിരവധി പദ്ധതികളുടെ ഉപഞ്ജാതാവ് എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ എക്കാലവും ഉണ്ടാവും എങ്കിലും ലോകത്തിന് മുൻപിൽ അദ്ദേഹത്തിന് ഏറ്റവും മികച്ച സ്മാരകം ഉണ്ടാക്കുക എന്നത് കേരള ഗവൺമെന്റിന്റെ ഉത്തരവാദിത്വം ആണ്, അതിന് ഏറ്റവും ഉചിതം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടി യുടെ പേര് നൽകുക എന്നതായിരിക്കും എന്ന് യോഗം ഉദ്ഘാടനം ചെയ്ത ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അഭിപ്രായപെട്ടു. നാട്ടിൽ ഈ അഭിപ്രായം നേതാക്കൾ പറയുന്നുണ്ട് എങ്കിലും, ഏറ്റവും ഉചിതമായസമയം ഇപ്പോൾ ആണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു. അമ്പത്തിമൂന്ന് വർഷക്കാലം ഒരേ മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധി ആയിരിക്കുക എന്ന അപൂർവ ബഹുമതിക്ക് അർഹനായ ഉമ്മൻചാണ്ടി ഒരിക്കലും സ്ഥാനമാനങ്ങൾക്ക് വേണ്ടി വില പേശൽ നടത്താത്ത നേതാവും, ഭൂരിപക്ഷം എം എൽ എ മാരുടെ പിന്തുണ ഉണ്ടായിട്ടും പ്രതിപക്ഷ നേതൃ സ്ഥാനം പോലും വേണ്ട എന്ന നിലപാട് എടുത്ത നേതാവ് ആയിരുന്നു എന്നും നേതാക്കൾ അഭിപ്രായപെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, സാമൂഹ്യപ്രവർത്തകർ ആയ ഡോ. ബാബു രാമചന്ദ്രൻ, ജയിംസ് ജോൺ, എബ്രഹാം ജോൺ, പി കെ രാജു ഡിപ്ലോമാറ്റ്, സജിത്ത്, കൃഷ്ണകുമാർ, ഈ വി. രാജീവൻ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഷമീം കെ സി, ജേക്കബ് തേക്ക്തോട്,വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ,വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, അലക്സ് മഠത്തിൽ,ശോഭ സജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി,ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ സ്വാഗതവും, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ റംഷാദ് അയിലക്കാട് അനുസ്മരണ സമ്മേളനം നിയന്ത്രിച്ചു. ഒഐസിസി നേതാക്കൾ ആയ സന്തോഷ് നായർ,നിജിൽ രമേശ്,ശ്രീജിത്ത് പനായി, പി ടി ജോസഫ്, വില്യം ജോൺ, സിജു പുന്നവേലി,ജോയി ചുനക്കര, ബൈജു ചെന്നിത്തല,രഞ്ചൻ കച്ചേരി, വിൻസന്റ് കക്കയം, രഞ്ജിത്ത് പടിക്കൽ,ലൈജു കോട്ടയം,ജോണി താമരശ്ശേരി, ചന്ദ്രൻ വളയം, നൈസാo കോട്ടയം എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവരും പുഷ്പാർച്ചന നടത്തി.
