എ.കെ.സി.സി.ആഗോള സമ്മേളനത്തിന്റെ പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു

  • Home-FINAL
  • Business & Strategy
  • എ.കെ.സി.സി.ആഗോള സമ്മേളനത്തിന്റെ പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു

എ.കെ.സി.സി.ആഗോള സമ്മേളനത്തിന്റെ പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു


മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ വെച്ച് സംഘടിപ്പിക്കുന്ന, സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സമ്മേളനത്തിലേക്കുള്ള പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു. പതാകയ്ക്ക് ബഹ്റൈൻ എ.കെ.സി. സി.ഭാരവാഹികളും, പ്രവർത്തകരും ആവേശകരമായ സ്വീകരണമാണ് നൽകിയത്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന എ.കെ.സി.സി യുടെ ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് പതാക സ്വീകരണ ചടങ്ങിൽ ബഹ്റൈൻ എ.കെ.സി.സി. പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.സമ്മേളനത്തിൽ മാർപാപ്പയുടെ സാന്നിധ്യം വരുംകാലങ്ങളിലെ എ. കെ.സി.സി.യുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് ജിബി അലക്സ് അഭിപ്രായപ്പെട്ടു. ജസ്റ്റിൻ ജോർജ്, റോബിൻ.കെ സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബി, മാതൃവേദി വൈസ് പ്രസിഡണ്ട് മെയ്‌മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ സംസാരിച്ചു.പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു, എന്നിവർ നേതൃത്വം നൽകി.ബഹ്റൈൻ എ.കെ.സി. സി.ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

Leave A Comment